TRENDING:

King Fish| 'ചില ആളുകള്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല, ഒരുപാട് കഷ്ടപ്പെട്ടു'; ദുരനുഭവം പറഞ്ഞ് കിംഗ് ഫിഷ് നിര്‍മാതാവ്

Last Updated:

ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം തീയറ്ററില്‍ എത്തിച്ചതെന്നാണ് അംജിത്ത് വ്യക്തമാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് അനൂപ് മേനോന്‍ നായകനായി എത്തിയ കിംഗ് ഫിഷിന്റെ (King Fish) നിര്‍മാതാവ് അംജിത്ത് എസ് കെ. ചിത്രത്തിലെ ചില ആളുകള്‍ പ്രമേഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല എന്നാണ് അംജിത്ത് പറയുന്നത്. അദ്ദേഹം നിര്‍മിച്ച ആദ്യ ചിത്രമാണ് കിംഗ് ഫിഷ്. തീയറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം തീയറ്ററില്‍ എത്തിച്ചതെന്നാണ് അംജിത്ത് വ്യക്തമാക്കുന്നത്.
advertisement

Also Read- Kotthu review | ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നതെന്ത്? കൊത്തിലെ രാഷ്ട്രീയം

വലിയൊരു സ്‌ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് അംജിത്ത് പറയുന്നു. ഇതിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ചില നടീ നടന്മാരുടേയും മറ്റും ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടായി. അവര്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല. താനൊരു പുതിയ ആളാണ്. അക്കാരണം കൊണ്ട് കുറേ അനുഭവിക്കേണ്ടിവന്നു. തന്റെ ലിമിറ്റേഷന്‍സ് വച്ച് ഈ സിനിമ തീയറ്ററുകളില്‍ എത്തി. കിംഗ് ഫിഷ് കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമാണെന്നും അംജിത്ത് പറഞ്ഞു.

advertisement

Also Read- Bharatha Circus | ഷൈൻ ടോം, ബിനു പപ്പു, എം.എ. നിഷാദ്; 'ഭാരത സർക്കസ്' ടൈറ്റിൽ പോസ്റ്റർ

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞുനില്‍ക്കുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നും അംജിത്ത് പറയുന്നു. ഇത് തീയറ്ററുകളില്‍ എത്തിക്കാതെ ഒടിടിയില്‍ റിലീസ് ചെയ്ത് തന്റെ ഭാഗം സേഫാക്കാമെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ചിത്രം തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്ന് താനും അനൂപ് മേനോനും തീരുമാനിക്കുകയായിരുന്നുവെന്നും അംജിത്ത് പറഞ്ഞു. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഇവിടെ എത്തിയിരിക്കുന്നത്. പുതിയ ഒരാള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. ഇവിടെ പിടിച്ചു നില്‍ക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അംജിത്ത് പറഞ്ഞു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
King Fish| 'ചില ആളുകള്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല, ഒരുപാട് കഷ്ടപ്പെട്ടു'; ദുരനുഭവം പറഞ്ഞ് കിംഗ് ഫിഷ് നിര്‍മാതാവ്
Open in App
Home
Video
Impact Shorts
Web Stories