Bharatha Circus | ഷൈൻ ടോം, ബിനു പപ്പു, എം.എ. നിഷാദ്; 'ഭാരത സർക്കസ്' ടൈറ്റിൽ പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
കാരന്തൂർ, തൃശൂർ, ചാലക്കുടി, ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയായി
ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു (Binu Pappu), സംവിധായകൻ എം.എ. നിഷാദ് (MA Nishad) തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന 'ഭാരത് സർക്കസ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ചലച്ചിത്ര പ്രവർത്തകരും സുഹൃത്തുക്കളും, സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും പ്രേക്ഷകരും ചേർന്ന് സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, പാഷാണം ഷാജി (സാജു നവോദയ), ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
മുഹാദ് വെമ്പായം രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
advertisement
സംഗീതം- ബിജിബാൽ, എഡിറ്റർ - വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, കോ ഡയറക്ടർ- പ്രകാശ് കെ. മധു, കല- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്-നിദാദ് കെ.എൻ., പരസ്യകല- ലിയോൺസ് ലിയോഫിൽ, സൗണ്ട്- ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ.
കാരന്തൂർ, തൃശൂർ, ചാലക്കുടി, ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയായി. പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: Malikapuram | സിനിമ ലൊക്കേഷനിൽ പന്തളം രാജകുടുംബാംഗങ്ങൾ; എത്തിയത് ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' സെറ്റിൽ
advertisement
അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ (Malikapuram) സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ (Pandalam royal family). ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന ബാലതാരത്തിനും, നായകവേഷം ചെയ്യുന്ന ഉണ്ണി മുകുന്ദനൊപ്പവും (Unni Mukundan) വിശേഷങ്ങൾ പങ്കിട്ടു.
തമിഴ് താരം സമ്പത്ത് റാം, സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥകൃത്ത് അഭിലാഷ് പിള്ള എന്നിവരും സെറ്റിലുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ടൈറ്റിലിന്റെ പ്രത്യേകതയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയും അറിഞ്ഞതിനു ശേഷമാണ് സെറ്റ് സന്ദർശിക്കാൻ രാജകുടുംബാംഗങ്ങൾ തീരുമാനമെടുത്തത്. തങ്ങളുടെ എല്ലാ പിന്തുണയും ചിത്രത്തിനുണ്ടാകുമെന്ന് രാജകുടുംബാംഗങ്ങൾ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
advertisement
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് നിർവഹിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2022 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bharatha Circus | ഷൈൻ ടോം, ബിനു പപ്പു, എം.എ. നിഷാദ്; 'ഭാരത സർക്കസ്' ടൈറ്റിൽ പോസ്റ്റർ