TRENDING:

പത്താനിലെ 'ബേഷരം രംഗി'ലെ 'കാവിനിറം': ഷാരൂഖ്- ദീപിക ഗാനം വാർത്തകളിൽ നിറഞ്ഞത് തെറ്റായ കാരണങ്ങളാൽ; വിവാദത്തെ കുറിച്ചറിയാം

Last Updated:

ഹിന്ദു സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വീഡിയോക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് പത്താന്‍. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.
 (videograb/youtube)
(videograb/youtube)
advertisement

ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞാണ് ദീപിക  എത്തുന്നത്. ‘ബേഷരം റംഗ്’ എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നുമാണ് വ്യാഖ്യാനങ്ങള്‍. ഹിന്ദു സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വീഡിയോക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

മിശ്രയെ കൂടാതെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബന്‍സാലും സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപികയുടെ വസ്ത്രധാരണം ശരിയല്ലെന്നും ലൗ ജിഹാദികളുടെ അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ” ഒരു ഹിന്ദു സ്ത്രീ കാവി വസ്ത്രം ധരിച്ച് ഇസ്ലാമിക ജിഹാദികളുടെ കളിപ്പാവയായി മാറുന്നത് കാണിക്കുന്നത് എന്തൊരു രംഗമാണ്? രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പരിധിയുണ്ട്. ഹിന്ദു സമൂഹത്തിന് ഇനി ഇതൊന്നും സഹിക്കാന്‍ കഴിയില്ല, ” അദ്ദേഹം പറഞ്ഞു.

advertisement

Also Read- ലോകകപ്പ് ഫൈനലിൽ ഷാരൂഖ് ഖാനും; പഠാൻ പ്രമോഷൻ ഫിഫ വേദിയിൽ

advertisement

ദീപിക പദുകോണിന്റെ വസ്ത്രധാരണം ശരിയല്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്. പാട്ടിലെ ചില രംഗങ്ങള്‍ തിരുത്തിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നടന്റെയും നടിയുടെയും പച്ചയും കാവിയും വസ്ത്രങ്ങളുടെ നിറങ്ങളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിലെ ഗാനരംഗത്തിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഗാനരംഗത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതു വരെ സിനിമയുടെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വകുപ്പ് പ്രകാരമാണ് നടപടി.

advertisement

ഈ ഗാനം അശ്ലീലച്ചുവയുള്ളതാണെന്നും ഹിന്ദു വികാരങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ബേഷരം രംഗ് ഗാനത്തില്‍ അശ്ലീല നൃത്തം ചെയ്യുകയും ആക്ഷേപകരമായ രീതിയില്‍ ഗാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപികയും ഷാരൂഖ് ഖാനും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു.

Also Read- 13 വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘അവതാർ 2’ തീയറ്ററിലെത്തി; മികച്ച പ്രതികരണം

സെക്ഷന്‍ 295 എ, 298, 505, ഐടി നിയമം, ഐപിസി 304 എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്നും ഷാരൂഖ് ഖാനും ദീപികയ്ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വീഡിയോ ഉടന്‍ തന്നെ നിരോധിക്കണമെന്നും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് അയച്ച കത്തില്‍ പറയുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ പത്താന്‍ സിനിമയ്ക്കും ചിത്രത്തിലെ ഗാനരംഗത്തിനും എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീര്‍ ശിവാജി സംഘടനയുടെ പ്രവര്‍ത്തകര്‍ ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലം കത്തിച്ചു. ചിത്രം ബഹിഷ്‌ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.

മലയാളം വാർത്തകൾ/ വാർത്ത/Film/
പത്താനിലെ 'ബേഷരം രംഗി'ലെ 'കാവിനിറം': ഷാരൂഖ്- ദീപിക ഗാനം വാർത്തകളിൽ നിറഞ്ഞത് തെറ്റായ കാരണങ്ങളാൽ; വിവാദത്തെ കുറിച്ചറിയാം
Open in App
Home
Video
Impact Shorts
Web Stories