ലോകകപ്പ് ഫൈനലിൽ ഷാരൂഖ് ഖാനും; പഠാൻ പ്രമോഷൻ ഫിഫ വേദിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അർജന്റീന-ഫ്രാൻസ് ഫൈനലിൽ ആരാധകർക്കൊപ്പം ഷാരൂഖ് ഖാനും
ഇന്ത്യയിൽ മാത്രമല്ല, മിഡിൽ ഈസ്റ്റിലും അറബ് രാജ്യങ്ങളിലും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ്. നാല് വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ ചിത്രമാണ് പഠാൻ. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കിംഗ് ഖാന്റെ തിരിച്ചുവരവായാണ് ആരാധകർ കരുതുന്നത്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയയിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഫിഫ ലോകകപ്പ് ഫൈനലിൽ പഠാന്റെ പ്രമോഷനായി ഷാരൂഖ് ഖാൻ എത്തുന്നു.
Also Read- ‘എന്‍റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’; ജൂഡ് ആന്‍റണി ജോസഫ്
ഫിഫ സ്റ്റുഡിയോയിൽ വെയ്ൻ റൂണിക്കൊപ്പം താനുമുണ്ടാകുമെന്ന് താരം അറിയിച്ചു. ജിയോ സിനിമയിലും സ്പോർട്സ് 18 ചാനലിലും തത്സമയം മത്സരം കാണുന്നതിനൊപ്പം ഷാരൂഖ് ഖാനേയും കാണാം.
advertisement
advertisement
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് പഠാനിൽ ഷാരൂഖിനൊപ്പം എത്തുന്ന മറ്റ് പ്രധാന താരങ്ങൾ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രമെത്തും.
ചിത്രത്തിലെ ‘ബേഷരം’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനകം യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് വീഡിയോ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 4:48 PM IST