പ്രശസ്ത ചലച്ചിത്ര സംവിധായകനായ വിഷ്ണു നാരായൺ, അഭിനയം, corporate and infrastructure രംഗം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയരായ ദീപു.ജി പണിക്കർ, അനൂപ് പുത്തിലൻ, മുൻ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവർത്തകനും ഡിജിറ്റൽ സംരഭകനുമായ സുജിത് നായർ, സോണി ലിവ്, എൻഡിടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ടി വി എന്നിവിടങ്ങളിലായി മാധ്യമ പ്രവർത്തന പരിചയമുള്ള രാജേഷ് ഗോപാൽ എന്നിവർ ചേർന്നാണ് കൊച്ചി ടാക്കീസിന് രൂപം നൽകിയിട്ടുള്ളത്.
ശ്രീജു ശ്രീനിവാസൻ സംവിധാനം ചെയ്ത “HEY POOKIE”, സാങ്കേതികവിദ്യയും GenZ തലമുറയുടെ ജീവിതസാഹചര്യങ്ങളും ഇഴചേരുന്ന ഒരു കഥാപരിസരത്തിലൂടെയാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അനിൽ പ്രഭാകരന്റേതാണ് രചന. കൊച്ചി ടാക്കീസിന്റെ തനതായ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ അതിന്റെ ആഖ്യാനശൈലി കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.
advertisement
വിഷ്ണു നാരായൺ, ദീപു ജി പണിക്കർ, സുജിത് നായർ, അനൂപ് പുത്തിലൻ എന്നിവർ ചേർന്നാണ് HEY POOKIE നിർമ്മിച്ചിരിക്കുന്നത്. രാജേഷ് ഗോപാൽ ശോഭനയാണ് പ്രോജക്റ്റ് കൺസൾട്ടന്റ്. മറ്റ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം: ദീപു കൃഷ്ണൻചിത്രസംയോജനം. എ എം അർജുൻ. സംഗീതം: നിഖിൽ തോമസ്. ശബ്ദലേഖനം: ശ്രീജിത്ത് ശ്രീനിവാസൻ. കിരൺ പീതാംബരൻ, അപർണ്ണ അനിൽ, ചാരു കാർത്തിക, ലെന പോൾ, റീനു റോയ്, ആഷിഖ് കെ, രഞ്ജിത്ത്, അനൂപ് പുത്തിലൻ, അരുൺ സോമസുന്ദരൻ, ദീപു ജി പണിക്കർ, രാഹുൽ പണിക്കർ തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിരയുണ്ട് “HEY POOKIE” എന്ന ടെക് ത്രില്ലർ ഡ്രാമയിൽ. ആധുനിക ജീവിതത്തിലെ വെല്ലുവിളികളും ആവേശവും പ്രതിഫലിപ്പിക്കുന്ന ഹെയ് പൂക്കി ഇപ്പോൾ യൂട്യൂബിൽ കാണാം. ടെക് ത്രില്ലറുകളെയും ഡിജിറ്റൽ സിനിമകളെയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ പുതിയ അനുഭവം ആസ്വദിക്കാവുന്നതാണ്.
