TRENDING:

സിനിമയോ യാഥാർഥ്യമോ? നാട്ടിൽ മന്ത്രവാദം തഴച്ചുവളരുമ്പോൾ വെള്ളിമലയുടെ ദുരൂഹതകളുമായി 'കൂടോത്രം' ട്രെയ്‌ലർ

Last Updated:

പരസ്പര സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ ചുരുളഴിയുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെള്ളിമല എന്ന മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചില ദുരൂഹതകളും കോർത്തിണക്കിയ 'കൂടോത്രം' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തുവിട്ടു. നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയ്‌ലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നത്.
കൂടോത്രം സിനിമ ട്രെയ്‌ലർ
കൂടോത്രം സിനിമ ട്രെയ്‌ലർ
advertisement

ട്രെയ്‌ലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം - 'ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെയൊന്നും കാണുന്നില്ലല്ലോ? വാവച്ചൻ എന്ന കഥാപാത്രത്തിൻ്റെ വാക്കുകളാണ്. ആ മലയിപ്പോ ഒരു തലവേദനക്കേസ്സാണല്ലോ? പണം കായ്ക്കുന്ന മരമാ... വെള്ളിമല... ആ മല നമ്മളെ നശിപ്പിക്കും... ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ...

എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.'

ട്രെയ്‌ലറിൽ കേൾക്കുന്ന ചില വാചകങ്ങളാണിത്. ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നു. ഫാന്റസിയും ഹൊററും ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി ചിത്രത്തെ അവതരിപ്പിക്കുവാൻ ബൈജു എഴുപുന്ന ശ്രമിച്ചിരിക്കുന്നു.

advertisement

പരസ്പര സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ ചുരുളഴിയുക.

സാൻജോ പ്രൊഡക്ഷൻസ് ആണ് നിർമാണം. കോ - പ്രൊഡ്യൂസർ - റെജി ജോർജ് കൊന്നത്തറയിൽ.

ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡിനോ പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ് കേത്തി (ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം), സലിം കുമാർ, ജോയ് മാത്യു, സായ് കുമാർ, ശ്രീജിത്ത് രവി, സുധി കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഖദ, പ്രമോദ് വെളിയനാട്, സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു, ജോബിൻ ദാസ്, സിദ്ധാർത്ഥ്, പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് (ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ, ദിവ്യാ, അംബികാ ബിജു, അക്‌സ ബിജു, മനോഹരി ജോയ് ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലക്ഷ്മിശ്രീ, സിജി കെ. നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

advertisement

രചന - സന്തോഷ് ഇടുക്കി, ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, സംഗീതം- ഗോപി സുന്ദർ, ഛായാഗ്രഹണം- ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ, എഡിറ്റിംഗ് - ഗ്രേ സൺ, കലാസംവിധാനം- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം ഡിസൈൻ - റോസ് റെജിസ്, മേക്കപ്പ് -ജയൻ പൂങ്കുളം, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിഖിൽ കെ. തോമസ്,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അസോസ്സിയേറ്റ് ഡയറക്ടേർസ് - മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ, ഫിനാൻസ് കൺട്രോളർ - ഷിബു സോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പി.ആർ.ഒ.- വാഴൂർ ജോസ്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയോ യാഥാർഥ്യമോ? നാട്ടിൽ മന്ത്രവാദം തഴച്ചുവളരുമ്പോൾ വെള്ളിമലയുടെ ദുരൂഹതകളുമായി 'കൂടോത്രം' ട്രെയ്‌ലർ
Advertisement
Open in App
Home
Video
Impact Shorts
Web Stories