TRENDING:

ചലച്ചിത്രമേള നാല് ജില്ലകളിൽ നടത്തുന്നത് നിർഭാഗ്യകരം; പോസ്റ്റുമായി ശബരീനാഥൻ എം.എൽ.എ.

Last Updated:

KS Sabarinathan MLA bats for IFFK to be conducted in its Thiruvananthapuram venue | തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി മേള നടത്താനാണ് പ്ലാൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തു വർഷാവർഷം വേദിയുണരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള നാല് ജില്ലകളിലായി നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ. ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇതേക്കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. ഫെബ്രുവരി മാസം മുതൽ നാല് ഘട്ടങ്ങളിലായാണ് മേള.
advertisement

ശബരീനാഥന്റെ പോസ്റ്റ് ചുവടെ:

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.

1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.

advertisement

ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക്‌ ‌ (Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്രമേള നാല് ജില്ലകളിൽ നടത്തുന്നത് നിർഭാഗ്യകരം; പോസ്റ്റുമായി ശബരീനാഥൻ എം.എൽ.എ.
Open in App
Home
Video
Impact Shorts
Web Stories