'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓർമയുണ്ടോ? ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യ ആണ്. ഹേ... മനസിലായില്ലേ?' സിനിമാ താരങ്ങളുടെ അവസ്ഥയെ പരിഹസിച്ച് ജയസൂര്യ പങ്കുവെച്ചിരിക്കുന്ന തമാശ ഇങ്ങനെയാണ്. ഇതിനാണ് ചാക്കോച്ചൻ മറുപടി നൽകിയിരിക്കുന്നത്.
TRENDING:അംബാസഡർ മുതൽ മാരുതി 800 വരെ; ഇന്ത്യൻ വാഹന വ്യവസായത്തിലെ പഴയകാല കേമൻമാർ ഇവരാണ്
[PHOTO]പബ്ലിക് റോഡിൽ കുടുംബ കലഹം; ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ ചാടിക്കയറി ഭാര്യ: പിന്നെ സംഭവിച്ചത്!
advertisement
[NEWS]WCC | 'വിധുവിന്റെ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു'; വിശദീകരണവുമായി നടി പാർവതി
[NEWS]
'അതേഡാ, അതേഡാ' എന്നും 'ഈ ചാപ്റ്റർ തിരുത്താനാവില്ലെന്നുമാണ്' ചാക്കോച്ചന്റെ മറുപടി. അതേസമയം രസകരമായ കമൻറുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഞങ്ങൾ പണ്ട് നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നാണ് ആരാധകരുടെ മറുപടി. ചാക്കോച്ചന്റെ മറുപടി കണ്ട് ചാക്കോച്ചൻ പൃഥ്വി രാജിന് പഠിക്കുകയാണോയെന്നും, പൃഥ്വിരാജിനെ വിളിച്ചിരുന്നോ എന്നുമൊക്കെ കളിയാക്കുന്നവരുണ്ട്.
എന്തായാലും കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ വ്യവസായം. അടുത്ത കാലത്തെങ്ങാനും തിയേറ്ററിൽ പോയി സിനിമ കാണാൻ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.