പബ്ലിക് റോഡിൽ കുടുംബ കലഹം; ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ ചാടിക്കയറി ഭാര്യ: പിന്നെ സംഭവിച്ചത്!
- Published by:Gowthamy GG
- news18-malayalam
Last Updated:
ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹം നാട്ടുകാർക്കാണ് തലവേദനയായത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
കുടുംബ കലഹം പൊതു നിരത്തിലേക്കെത്തിയാൽ എന്ത് സംഭവിക്കും? കഴിഞ്ഞ ദിവസം സൗത്ത് മുംബൈയിലെ തിരക്കേറിയ റോഡിൽ സംഭവിച്ചത് അതാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹം നാട്ടുകാർക്കാണ് തലവേദനയായത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായത്. ഭർത്താവും ഭാര്യയും തമ്മിൽ പബ്ലിക് റോഡിൽ കലഹിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെടുകയായിരുന്നു. ഒടുവിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിന് ഇടപെടേണ്ടി വന്നു.
പെഡർ റോഡിലാണ് സംഭവം നടന്നത്. വെളുത്ത വാഹനത്തിൽ വന്ന സ്ത്രീ കറുത്ത എസ് യുവിയെ തടഞ്ഞു. അതിനു ശേഷം റോഡിൽ ഇറങ്ങി ആക്രോശിക്കാൻ തുടങ്ങി. കറുത്ത എസ് യുവിയുടെ ഡ്രൈവറുടെ സീറ്റിലിരുന്ന ഭർത്താവിനു നേരെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടർന്ന് വിൻഡ്‌ഷീൽഡ് ഇടിക്കുകയും ബോണറ്റിൽ കയറി ചെരിപ്പൂരി മുന്നിലെ ഗ്ലാസിൽ അടിക്കുകയും ചെയ്തു.
advertisement
TRENDING:Kartik Aaryan|കല്യാണം കഴിക്കാൻ ബെസ്റ്റ് ടൈം ലോക്ക്ഡൗൺ കാലമെന്ന് കാർത്തിക് ആര്യൻ; കാരണം ഇതാണ്
advertisement
[NEWS]
സംഭവത്തിന് കാഴ്ചക്കാര്‍ ഏറിയതോടെ ഗതാഗതവും തടസപ്പെട്ടു. ഇതോടെയാണ് ട്രാഫിക് പൊലീസ് ഇടപെട്ടത്. രണ്ട് വാഹനങ്ങളും ഒരു വശത്തേക്ക് നീക്കിയിടാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അൽപം മുന്നിലായി പാർക്കു ചെയ്ത വാഹനത്തിനടുത്തേക്ക് ഓടിയടുത്ത സ്ത്രീ ഭർത്താവിരുന്ന ഡ്രൈവർ സീറ്റിന്റെ വാതിൽ തുറന്ന് ഭർത്താവിനൊപ്പം വാഹനത്തിലൂണ്ടായിരുന്ന സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ആളുകളും പൊലീസും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
Second part pic.twitter.com/JjIYqcPRzl
— Kamran (@CitizenKamran) July 12, 2020
advertisement
ഒടുവിൽ സ്ത്രീ ഭർത്താവിനെ വലിച്ചിഴച്ച് സ്വന്തം കാറിൽ കയറ്റി എന്നാണ് റിപ്പോർട്ട്. ഇതിനിടെ രണ്ട് തവണ ഇവർ ഭർത്താവിനെ അടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് വീഡിയോ പ്രചരിക്കുന്നത്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഗതാഗതം തടസപ്പെടുത്തിയതിന് സ്ത്രീയിൽ നിന്ന് പിഴ ഈടാക്കിയതായി ഗാംദേവി പൊലീസ് പറഞ്ഞു.
അതേസമയം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ദമ്പതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. ദമ്പതികൾ ആരെന്നോ എന്തിനാണ് ഇവർ കലഹിച്ചതെന്നോ വ്യക്തമല്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2020 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പബ്ലിക് റോഡിൽ കുടുംബ കലഹം; ഭർത്താവിന്റെ കാറിന്റെ ബോണറ്റിൽ ചാടിക്കയറി ഭാര്യ: പിന്നെ സംഭവിച്ചത്!