TRENDING:

പ്രോമോയുടെ വരവോ? രജനികാന്ത്, കമൽ ഹാസൻ ചിത്രത്തിന്റെ അപ്‌ഡേറ്റിൽ ആകാംക്ഷ

Last Updated:

വരാനിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുന്നതിന് 225 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കമൽഹാസനും (Kamal Haasan) രജനീകാന്തും (Rajinikanth) കൂടിയുള്ള ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റ് ഇന്ന് പുറത്തുവരുമെന്ന പ്രതീക്ഷയിൽ ആരാധക ലോകം. ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെ, നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കമൽ ഹാസനും രജനീകാന്തും
കമൽ ഹാസനും രജനീകാന്തും
advertisement

റെഡ് ജയന്റ് മൂവീസ് വൈകുന്നേരം 7.12 ന് ഒരു അപ്‌ഡേറ്റ് റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തിയതും, ആരാധകർ അത് ചിത്രത്തെക്കുറിച്ചാണെന്ന് കരുതുന്നു.

നേരത്തെ, വലൈ പെച്ചു റിപ്പോർട്ട് ചെയ്തതിനെ ഉദ്ധരിച്ച് പിങ്ക്വില്ല പറഞ്ഞതുപ്രകാരം, വരാനിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുന്നതിന് 225 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുണ്ട്. തലൈവർ 174 x KH238 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം കമൽ ഹാസനുമായുള്ള അദ്ദേഹത്തിന്റെ പുനഃസമാഗമത്തെ അടയാളപ്പെടുത്തും. എന്നിരുന്നാലും, നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലാത്തതിനാൽ ഇവ സ്ഥിരീകരിച്ചിട്ടില്ല.

advertisement

പുതിയ റിപ്പോർട്ടുകൾ പ്രകാരം, തലൈവർ 174 ന്റെ പ്രൊമോ ഷൂട്ട് പൂർത്തിയായതായി വിവരമുണ്ട്. കിംവദന്തികൾ വിശ്വസിക്കാമെങ്കിൽ, നിർമ്മാതാക്കൾ 1980 കളിലെ വിന്റേജ് ശൈലിയിൽ രണ്ട് സൂപ്പർസ്റ്റാറുകളെയും അവതരിപ്പിക്കുന്ന ഒരു പ്രത്യേക ടീസർ ചിത്രീകരിച്ചിട്ടുണ്ട്.

"രജനീകാന്തും കമൽഹാസനും അവരുടെ വരാനിരിക്കുന്ന സിനിമയുടെ 80കളിലെ ശൈലിയിലുള്ള ഒരു പ്രൊമോ ഷൂട്ട് അടുത്തിടെ പൂർത്തിയാക്കി. വിന്റേജ് ലുക്കിലുള്ള രണ്ട് അഭിനേതാക്കളും ഒരുമിച്ച് ഒരു കാർ യാത്ര ആരംഭിക്കുന്നതായി പ്രൊമോയിൽ കാണുന്നു. രജനീകാന്ത് തന്റെ സിഗ്നേച്ചർ ശൈലിയിൽ കമൽഹാസന് കാറിന്റെ താക്കോൽ എറിയുന്നതായി പ്രൊമോയിൽ കാണിക്കുന്നതായും, ഇരുവരും ഒരുമിച്ച് വാഹനത്തിൽ കയറുന്നതിന് മുമ്പ് കമൽ താക്കോൽ ചാടിപിടിക്കുന്നതുമാണ് ഉള്ളടക്കം. തങ്ങളുടെ ട്രേഡ്‌മാർക്ക് സ്വാഗിൽ അവർ കാറിൽ ഒരു സാഹസിക യാത്രയ്ക്ക് പോകുന്നു." എന്ന് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, നിർമ്മാതാക്കൾ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നെൽസൺ ദിലീപ്കുമാർ സംവിധായകനാവും എന്നതിന് മുമ്പ് സംവിധായകന്റെ തിരഞ്ഞെടുപ്പിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സുന്ദർ സി പുറത്തുപോയതിനെത്തുടർന്ന് ലോകേഷ് കനകരാജിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. ഇപ്പോൾ നെൽസന്റെ പേര് അന്തിമമായതായും റിപ്പോർട്ടുണ്ട്. ശ്രദ്ധേയമായ ഒരു പ്രൊമോ ഷൂട്ടിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെട്ടു. വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രോമോയുടെ വരവോ? രജനികാന്ത്, കമൽ ഹാസൻ ചിത്രത്തിന്റെ അപ്‌ഡേറ്റിൽ ആകാംക്ഷ
Open in App
Home
Video
Impact Shorts
Web Stories