TRENDING:

എന്റെ സിനിമകളിൽ പ്രണയകഥ കണ്ടെത്താനാകുമോ? പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ലോകേഷ് കനകരാജിന്റെ മറുപടി

Last Updated:

പ്രണയ കഥകളോട് പൊതുവിൽ ഒരകലം സൂക്ഷിക്കുന്ന സംവിധായകനാണ് ലോകേഷ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും ആഘോഷിക്കപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. കൈതി, വിക്രം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം വിജയ് നായകനാകുന്ന ലിയോയുടെ പണിപ്പുരയിലാണ് ലോകേഷ്. തമിഴ് സിനിമയിൽ ആദ്യമായി സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കിയ സംവിധായകന്റെ പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
image: twitter
image: twitter
advertisement

ആക്ഷന് പ്രാധാന്യം നൽകി ലോകേഷ് ഒരുക്കുന്ന സിനിമകളിൽ അധികം കാണാത്തതായി ഒന്നുണ്ട്. തമിഴ് സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഒഴിച്ചു കൂടാനാകാത്ത റൊമാൻസ്. പ്രണയ കഥകളോട് പൊതുവിൽ ഒരകലം സൂക്ഷിക്കുന്ന സംവിധായകനാണ് ലോകേഷ്. എന്തിനു പറയുന്നു കാർത്തി നായകനായ കൈതിയിൽ ഒരു നടി പോലും ഉണ്ടായിരുന്നില്ല.

ഈ ചോദ്യങ്ങൾക്ക് ലോകേഷ് തന്നെ ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു പ്രണയത്തെ കുറിച്ച് സംവിധായകൻ തുറന്നു പറഞ്ഞത്.

advertisement

Also Read- സിനിമയിൽ നിന്ന് ഒരു വർഷത്തെ ബ്രേക്ക്; സാമന്തയ്ക്ക് കോടികളുടെ നഷ്ടം

ലിയോയെ കുറിച്ചും വരാനിരിക്കുന്ന സിനിമകളെ കുറിച്ചും നിരവധി ചോദ്യങ്ങളാണ് കോളേജ് വിദ്യാർത്ഥികൾ ലോകേഷിനോട് ചോദിച്ചത്. അതിൽ ഒരു ചോദ്യം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സംവിധായകന്റെ പ്രണയത്തെ കുറിച്ചായിരുന്നു ചോദ്യം.

Also Read- മലയാളികളെ വിട്ടൊരു കളിയില്ല; രജനികാന്ത്- ലോകേഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ?

കോളേജ് കാലത്ത് പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് രസകരമായ എന്നാൽ, അൽപം ചിന്തിക്കുന്ന മറുപടിയാണ് ലോകേഷ് നൽകിയത്. ജീവിതത്തിലെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം തന്റെ സിനിമകളിൽ തന്നെയുണ്ട് എന്നായിരുന്നു സംവിധായകന്റെ മറുപടി. “ഞാൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും നിങ്ങൾ കണ്ടതാണെങ്കിൽ, അതിൽ ഏതെങ്കിലും ഒന്നിൽ ഒരു പ്രണയകഥ കണ്ടെത്താനാകുമോ?” എന്നായിരുന്നു ലോകേഷിന്റെ മറുപടി.

advertisement

വിജയ് നായകനായ മാസ്റ്ററിലും കമൽഹാസനൊപ്പമുള്ള വിക്രമിലുമെല്ലാം നായകന്മാരുടെ പ്രണയ ജീവിതത്തെ കുറിച്ച് പറയാൻ ലോകേഷ് അധികം സമയം കളഞ്ഞിട്ടില്ല. അതായത് തന്റെ സിനിമകളിലേത് പോലെ തന്നെ സ്വന്തം ജീവിതത്തിലും പറയത്തക്ക പ്രണയങ്ങളൊന്നുമില്ലെന്നാണ് ലോകേഷ് പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഒക്ടോബർ 19 നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ ലിയോ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബറിൽ കോയമ്പത്തൂരിൽ വെച്ചായിരിക്കുമെന്നും ലിയോ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
എന്റെ സിനിമകളിൽ പ്രണയകഥ കണ്ടെത്താനാകുമോ? പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ലോകേഷ് കനകരാജിന്റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories