മലയാളികളെ വിട്ടൊരു കളിയില്ല; രജനികാന്ത്- ലോകേഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ?
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു പക്ഷെ രജിനിയുടെ കരിയറിലെ അവസാന ചിത്രമായി ഇത് മാറിയേക്കുമെന്നാണ് സംവിധായകന്‍ മിഷ്കിന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.
തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം ഡിമാന്‍റുള്ള സംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളു. ലോകേഷ് കനകരാജ്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ബാങ്ക് ജോലി ഉപേക്ഷിച്ച് സംവിധായകനാകാന്‍ ഇറങ്ങി തിരിച്ച ഈ ചെറുപ്പക്കാരനെ പിന്തുണയ്ക്കാന്‍ സുഹൃത്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെ മുഖ്യധാര സിനിമയിലേക്ക് അരങ്ങേറ്റം. ആദ്യസിനിമയുണ്ടാക്കിയ ഓളം കെട്ടടങ്ങും മുന്‍പ് 2019ല്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ കൈതി തമിഴ് വാണിജ്യ സിനിമ മേഖലയില്‍ ലോകേഷിന്‍റെ പേര് എഴുതി ചേര്‍ത്തു.
രണ്ട് വര്‍ഷത്തിന് ശേഷം തമിഴിലെ ഏറ്റവും താരമൂല്യമുള്ള നായകന്‍ വിജയിയെ നായകനാക്കി മൂന്നാം സിനിമ മാസ്റ്റര്‍. കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന സിനിമ വ്യവസായത്തിന് കുതിക്കാന്‍ കരുത്ത് നല്‍കി ചിത്രം വന്‍ വിജയം നേടി. പിന്നാലെ മാനസഗുരുവായ കമല്‍ഹാസനെ നായകനാക്കിയ ആക്ഷന്‍ ത്രില്ലര്‍ വിക്രം, അതും വമ്പന്‍ ഹിറ്റ്. കരിയര്‍ ഗ്രാഫിലെ ഉയര്‍ച്ചയില്‍ അടുത്ത നാഴികകല്ലാകാന്‍ വീണ്ടും വിജയ്ക്കൊപ്പം പാന്‍ ഇന്ത്യന്‍ ചിത്രമായി ലിയോ അണിയറയില്‍ ഒരുങ്ങുന്നു.
advertisement
ഈ വര്‍ഷം ഒക്ടോബര്‍ 19ന് ലിയോ റിലീസ് ചെയ്തതിന് പിന്നാലെ തന്‍റെ അടുത്ത ചിത്രത്തിനുള്ള ജോലികള്‍ ലോകേഷ് ആരംഭിക്കും. നായകനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് എത്തിയേക്കുമെന്നും റിപ്പോര്‍ട്ട്. ഒരു പക്ഷെ രജിനിയുടെ കരിയറിലെ അവസാന ചിത്രമായി ഇത് മാറിയേക്കുമെന്നാണ് സംവിധായകന്‍ മിഷ്കിന്‍ അടുത്തിടെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള മറ്റൊരു സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നടന്‍ ബാബു ആന്‍റണി.
advertisement
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തനിക്കും ഒരു വേഷമുണ്ടെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. വിജയ് ചിത്രം ലിയോയിലും ബാബു ആന്‍റണി ഒരു പ്രധാന റോളിലെത്തും.
Babu Antony CONFIRMS in a recent interview that he is part of superstar #Rajinikanth‘s upcoming movie #Thalaivar171 with Lokesh Kanagaraj. pic.twitter.com/LI85zlBF22
— Manobala Vijayabalan (@ManobalaV) July 17, 2023
advertisement
കരിയറില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രജിനിക്കുള്ള യാത്രയപ്പ് കൂടിയായി ചിത്രം മാറിയേക്കുമെന്നാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള സംസാരം. അതേസമയം ജയിലർ ആണ് റിലീസിനൊരുങ്ങുന്ന രജനീകാന്തിന്‍റെ പുതിയ ചിത്രം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറായാണ് രജനീകാന്ത് എത്തുന്നത്. മോഹൻലാലും രജനീകാന്തും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ത്രില്ലർ ചിത്രത്തിനുണ്ട് . പ്രിയങ്ക മോഹൻ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്, രാമകൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും. സിനിമയിലെ ഗാനങ്ങളിലൂടെ ഇപ്പോള്‍ തന്നെ വന്‍ ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍ ജയിലര്‍ സൃഷ്ടിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 19, 2023 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളികളെ വിട്ടൊരു കളിയില്ല; രജനികാന്ത്- ലോകേഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മലയാളി താരം ?