രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കണകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ആദ്യ പകുതി പൂർത്തിയായതോടെ ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. മാസ് മോഡലിൽ രജനിയെ സ്‌ക്രീനിൽ കാണിക്കാൻ ലോകേഷിന് സാധിച്ചു. അനിരുദിന്റെ ബിജിഎം കൂടി എത്തുന്നതോടെ സ്ക്രീൻ തീയായി മാറി. ആവേശത്തിന് അനുസരിച്ച് ആദ്യ പകുതി എത്തിക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.
Also Read : 'കഷണ്ടിയുള്ളയാൾ; സൗബിന് ഈ വേഷം ചെയ്യാൻ പറ്റുമോയെന്ന് ചിന്തിച്ചു'; രജനികാന്ത്
advertisement
താരങ്ങളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ യാതൊരു വിട്ടു വീഴ്ചയും ലോകേഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സൈമൺ ആയി നാഗാർജുനയും മാസ്സ് ആയി മാറി. സൗബിൻ ഞെട്ടിച്ചു. ഒരു ചെറിയ ലീഡ് നൽകി അവസാനിപ്പിച്ച ആദ്യ പകുതി രണ്ടാം പകുതിക്കായി എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.