'കഷണ്ടിയുള്ളയാൾ; സൗബിന് ഈ വേഷം ചെയ്യാൻ പറ്റുമോയെന്ന് ചിന്തിച്ചു'; രജനികാന്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോകേഷിന് സൗബിനില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് ഒടുവില്‍ മിണ്ടാതെയിരുന്നുവെന്ന് രജനികാന്ത് പറഞ്ഞു
കൂലി സിനിമയിൽ രജനികാന്തിനോടൊപ്പം സൗബിനും അഭിനയിച്ചിരുന്നു. സൗബിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രജനികാന്ത്. സൗബിനെ കുറിച്ച് ആദ്യം ലോകേഷ് ആദ്യം പറഞ്ഞപ്പോൾ ആത്മവിശ്വാസം ഇല്ലായിരുന്നുവെന്നും എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറഞ്ഞത്. കൂലിയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജനികാന്തിന്റെ വാക്കുകൾ:
" ആ കഥാപാത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇതാര് ചെയ്യുമെന്ന് എന്റെ മനസ്സിലും ലോകേഷിന്റെ മനസ്സിലും ആശങ്കയുണ്ടായിരുന്നു. ഫഹദിന്റെ പേര് ആദ്യം നിർദേശിച്ചെങ്കിലും, അയാൾ വളരെ തിരക്കുള്ളയാളാണ്. പിന്നീട് ലോകേഷ് സൗബിനെ കുറിച്ച് സംസാരിച്ചു. പക്ഷെ, ഞാൻ ലോകേഷിനോട് ചോദിച്ചത് ആരാണ് സൗബിനെന്നാണ്. അദ്ദേഹം ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ചോദിച്ചു.
സൗബിന്‍ ഒരു പ്രധാന വേഷം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സിനിമയുടെ പേര് ലോകേഷ് പറഞ്ഞു. അദ്ദേഹത്തിന് കഷണ്ടിയായതുകൊണ്ട് ആ വേഷത്തിന് ചേരുമോ എന്നുള്ള സംശയവുമുണ്ടായിരുന്നു. ഞാന്‍ അത് ചോദ്യം ചെയ്യുകപോലുമുണ്ടായി. എന്നാല്‍ ലോകേഷിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുള്ളതുകൊണ്ട് ഞാന്‍ ഒടുവില്‍ മിണ്ടാതെയിരുന്നു.
advertisement
അങ്ങനെ സിനിമ തുടങ്ങി, വിശാഖ പട്ടണത്തെ ഷൂട്ടിങ് വന്നപ്പോൾ എനിക്ക് രണ്ടു ദിവസം ഷൂട്ടില്ലായിരുന്നു. ആ രണ്ട് ദിവസവും സൗബിന്റെ ഷൂട്ടായിരുന്നു. മൂന്നാമത്തെ ദിവസം ലോകേഷ് വന്നപ്പോള്‍ ഒരു ലാപ്പ്‌ടോപ്പും കയ്യിൽ ഉണ്ടായിരുന്നു. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ എനിക്കു കാണിച്ചു തന്നു. ഞാന്‍ ആടിപ്പോയി. എന്തൊരു നടനാണ്! മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ."- രജനികാന്ത് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 12, 2025 8:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കഷണ്ടിയുള്ളയാൾ; സൗബിന് ഈ വേഷം ചെയ്യാൻ പറ്റുമോയെന്ന് ചിന്തിച്ചു'; രജനികാന്ത്