മാധവ് രാമദാസിൻ്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. 888 പ്രൊഡക്ഷൻസിൻ്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ സജിത് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. ശരത് കുമാറിനെ കൂടാതെ ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് ആഴിയിലെ മറ്റ് അഭിനേതാക്കൾ.
ഉത്രാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനറായി സേവനമനുഷ്ഠിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.
advertisement
ഛായാഗ്രാഹണം: ആനന്ദ് എൻ. നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ. ശ്രീനിവാസ്, കലാസംവിധായകൻ: പ്രദീപ് എം.വി., മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ആക്ഷൻ: ഫീനിക്സ് പ്രഭു, പി.ആർ.ഒ.: പി. ശിവപ്രസാദ് എന്നിവരാണ് ആഴിയുടെ മറ്റ് അണിയറപ്രവർത്തകർ.
Summary: After Suresh Gopi's Melvilasam, Suresh Gopi-Jayasurya's Apothekiri, and Guinness Pakru's Ilayaraja, the poster of director Madhav Ramadasan's new Tamil film Aazhi, written and directed by Sarathkumar, has been released. The makers have announced that the film will be released in theaters on February 27
