TRENDING:

കിളിച്ചുണ്ടൻ മാമ്പഴത്തിലെ മൊയ്‌തുട്ടി ഹാജിയുടെ വീടിന്റെ ഇന്നത്തെ അവസ്ഥ; വീഡിയോ

Last Updated:

Main location of Kilichundan Mampazham is in a dilapidated state | സിനിമയിൽ ശ്രീനിവാസന്റെ തറവാടായി അവതരിപ്പിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് പാലക്കാടാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശ്രീനിവാസനും സലിം കുമാറും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003ൽ പുറത്തിറങ്ങിയ സിനിമയാണ് 'കിളിച്ചുണ്ടൻ മാമ്പഴം'. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ ചിത്രത്തിലെ നായിക അന്തരിച്ച തെന്നിന്ത്യൻ നടി സൗന്ദര്യയായിരുന്നു.
advertisement

തന്റെ കാമുകിയായിരുന്ന ആമിനയെ മൂന്നാം ഭാര്യയായി വിവാഹം ചെയ്ത് കൊണ്ടുവന്ന മൊയ്‌തുട്ടി ഹാജി എന്ന പ്രമാണിയുടെ വീട്ടിലേക്ക് കടന്നു വന്ന് ഒടുവിൽ അവളെ സ്വന്തമാക്കുന്ന അബ്ദുൽ ഖാദർ എന്ന കാമുകനായ യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്റേത്.

അങ്ങനെ ആമിനയെ തേടി അബ്ദുൽ ഖാദർ കടന്നു വരുന്ന വീടാണ് മൊയ്‌തുട്ടി ഹാജിയുടെ ആഢ്യത്വം നിറഞ്ഞ തറവാട്. പഴയകാല ശൈലിയിൽ തീർത്ത വിശാലമായ വീടിന്റെ പൂമുഖവും ഉമ്മറവും ഉൾക്കാഴ്ചകളും എല്ലാം ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നു.

advertisement

എന്നാൽ ഇന്നത്തെ ആ സിനിമാ തറവാടിന്റെ അവസ്ഥയുമായി ഒരു വീഡിയോ ഇതാ. 'വാണ്ടർ ഗീക്ക്' എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. (വീഡിയോ ചുവടെ)

പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് അയ്യപ്പക്ഷേത്രം റോഡിലാണ് ഈ ലൊക്കേഷൻ. വള്ളൂർ മനയാണ് സിനിമയിലെ തറവാടാണ് മാറിയത്. റോഡരികിൽ നിന്ന് കൊണ്ട് തന്നെ ഇവിടം കാണാവുന്നതാണ്.

തൂവെള്ള നിറത്തിൽ തിളങ്ങി നിന്ന കെട്ടിടം ഇപ്പോൾ കാലപ്പഴക്കം കൊണ്ടുള്ള ശോചനീയാവസ്ഥയിലാണ്. ഇതിലെ പൂമുഖവും മറ്റും സെറ്റിട്ടതാകാം എന്ന് ഈ ട്രാവൽ വ്ലോഗർ പറയുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിനീത് ശ്രീനിവാസൻ ആദ്യമായി ഗായകനായതും ഈ സിനിമയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
കിളിച്ചുണ്ടൻ മാമ്പഴത്തിലെ മൊയ്‌തുട്ടി ഹാജിയുടെ വീടിന്റെ ഇന്നത്തെ അവസ്ഥ; വീഡിയോ
Open in App
Home
Video
Impact Shorts
Web Stories