ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാര്‍ സിംഗിള്‍ ഷോട്ട് ട്രീറ്റ്‌മെന്റില്‍ ചെയ്ത 'ടു ഡേയ്‌സ് ന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജയറാം നായകനായ സുദിനമാണ് (1994)ആദ്യ ചിത്രം. ദിലീപ്, ഇന്ദ്രന്‍സ് എന്നിവരുടെ ചലച്ചിത്ര ജീവിതത്തിലെ നിര്‍ണായകമായ ത്രീമെന്‍ ആര്‍മി(1995), ബ്രിട്ടീഷ്മാര്‍ക്കറ്റ് (1998), പടനായകൻ(1999) എന്നീ ചിത്രങ്ങൾ വൻ വിജയം നേടി.
മറ്റു സിനിമകള്‍: അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ് (1995),മലയാളമാസം ചിങ്ങം ഒന്നിന് (1996), നന്ദഗോപാലന്റെ കുസൃതികള്‍ (1996), ന്യൂസ്‌പേപ്പര്‍ ബോയ് ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ചേനപ്പറമ്പില്‍ ആനക്കാര്യം (1998), ക്യാപ്റ്റന്‍ (1999) ഓട്ടോ ബ്രദേഴ്‌സ് (1999),മേരാം നാം ജോക്കര്‍ (2000), അപരന്‍മാര്‍ നഗരത്തില്‍ (2001), ഗോവ (2001), ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് (2001), ഗോവ (2001), ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് (2001), കായംകുളം കണാരന്‍ (2002),ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ (2002), താളമേളം (2004), ബുള്ളറ്റ് (2008), ഡാന്‍സ് ഡാന്‍സ് ഡാന്‍സ് (2017), ആറു വിരലുകള്‍ (2017), ടു ഡേയ്‌സ് (2018), ലാഫിങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ (2018),കളേഴ്‌സ് (2021- തമിഴ്), ടു മെന്‍ ആര്‍മി (2023).
advertisement