കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'. കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര സഹോദരങ്ങൾ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകൾ തമ്മിൽ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ മലയാളി പ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്ന് അണിയറക്കാർ ഉറപ്പു നൽകുന്നു.
കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യൻറെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാര വടം വലി തുടങ്ങി പല ടീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ അവതരണ രീതി. ഇടുക്കിയിലെ തമിഴ്നാട്ടിലെയും കാടുകളിൽ ആയിരുന്നു ചിത്രീകരണത്തിന് ഭൂരിഭാഗവും നടന്നത്.
advertisement
ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ ആസിഫ് യോഗി, ജെയിൻ ആൻഡ്രൂസ്, ഷോൺ റോമി, കനി കുസൃതി, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
അലക്സ് ജോസഫ് ക്യാമറാമാനായി മായാ നദി യുടെ ഛായാഗ്രഹകൻ ആയിരുന്ന ജയേഷ് മോഹൻ അസോസിയേറ്റ്സ് ക്യാമറാമാനുമായി ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും ലൊക്കേഷൻ സൗണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിൽ സൗണ്ട് റെക്കോർഡിങ് ചെയ്ത സംസ്ഥാന അവാർഡ് ജേതാക്കളായ സന്ദീപ് മാധവും ജിജി ജോസഫും ആണ്. ഷിംന ആഷിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.