TRENDING:

'ഒരുപാടുപേർ മത്സരിക്കുമ്പോൾ ഒരാൾക്കേ അവാർഡ് നൽകാനാകൂ': തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദ

Last Updated:

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം 'വഴക്കി'ലെ പ്രകടനമാണ് തന്മയ സോളിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ‘മാളികപ്പുറം’ സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ തഴഞ്ഞെന്ന ആരോപണങ്ങളിൽ മറുപടിയുമായി ആ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ രംഗത്തെത്തി. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കു മാത്രമാണ് അവാർഡ് ലഭിക്കുന്നതെന്നും ദേവനന്ദ പ്രതികരിച്ചു.
തന്മയ സോൾ, ദേവനന്ദ
തന്മയ സോൾ, ദേവനന്ദ
advertisement

Also Read- ‘ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ; ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദ’; സന്തോഷ് പണ്ഡിറ്റ്

”ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ. അവാർഡ് കിട്ടിയ ആൾക്ക് എല്ലാ അഭിനന്ദനങ്ങളും. എന്റെ പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിന് മികച്ച നടനുള്ള അവാർഡ് കിട്ടിയതിലും ഒത്തിരി സന്തോഷം. ‘2018’ സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു”- ദേവനന്ദ മനോരമ ന്യൂസിനോട് പറഞ്ഞു.

advertisement

Also Read- ആരൊക്കെ വന്നിട്ടെന്താ, മമ്മൂട്ടിക്ക് 41 വർഷത്തിൽ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്

തിയേറ്ററുകളിൽ വൻ വിജയം നേടിയ മാളികപ്പുറത്തിലെ കല്ലുവിന്റെ പ്രകടനം നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്നലെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ ദേവനന്ദയ്ക്ക് അവാർഡ് നല്‍കാത്തതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയര്‍ന്നിരുന്നു.

Also Read- ‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിൽ ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം ‘വഴക്കി’ലെ പ്രകടനമാണ് തന്മയ സോളിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. പല്ലൊട്ടി നയന്‍റീസ് കിഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരുപാടുപേർ മത്സരിക്കുമ്പോൾ ഒരാൾക്കേ അവാർഡ് നൽകാനാകൂ': തന്മയയെ അഭിനന്ദിച്ച് മാളികപ്പുറം ഫെയിം ദേവനന്ദ
Open in App
Home
Video
Impact Shorts
Web Stories