'ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ; ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദ'; സന്തോഷ് പണ്ഡിറ്റ്
- Published by:Sarika KP
- news18-malayalam
Last Updated:
തൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറം ആണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അവാർഡിനെ ചൊല്ലി വിഭിന്ന അഭിപ്രായങ്ങളാണ് പലരും പറയുന്നത്. ഇപ്പോഴിതാ മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരം ദേവനന്ദയ്ക്ക് പുരസ്ക്കാരം ലഭിക്കാത്ത നീരസമാണ് മിക്കവരും പ്രകടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദേവനന്ദയ്ക്ക് പിന്തുണ നല്‍കിയെത്തിയിരിക്കുകയാണ് പലരും. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകാണ് സന്തോഷ് പണ്ഡിറ്റ്.
അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും ദേവനന്ദയ്ക്ക് കൊടുക്കാമായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു “മാളികപ്പുറമെന്നും അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് തൻറെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
advertisement
 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്കാരവും….
അവാർഡ് കിട്ടിയില്ലെങ്കിലും “മാളികപ്പുറം” സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും…
ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ..
advertisement
കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി..
കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു
“മാളികപ്പുറം”..
അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞ്..
വർത്തമാന കേരളത്തിൽ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?
എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും
അഭിനന്ദനങ്ങൾ
advertisement
(വാൽ കഷ്ണം.. എൻ്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ “മാളികപ്പുറ”വും ആണ്…..സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
വിഷയത്തിൽ പ്രമുഖ സിനിമ സീരിയല്‍ നടന്‍ ശരത് ദാസും ദേവനന്ദയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും , മനസ്സുകൊണ്ടും , ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്ന് ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശരത് ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 22, 2023 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒരു സ്പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നൂ; ആളുകളുടെ മനസ്സിലെ മികച്ച ബാലനടി ദേവനന്ദ'; സന്തോഷ് പണ്ഡിറ്റ്



