'ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി സർ. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് പുറത്തുകൊണ്ടുവരുന്ന അത്യപൂർവ നടൻ. താരപരിവേഷം ഒട്ടുമില്ലാത്ത ഒരു വലിയ മനുഷ്യൻ, മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും' - അൽഫോൺസിന്റെ പോസ്റ്റിന് താഴെ ആരാധകൻ കുറിച്ചു.
ഇതിന് മറുപടിയായി അൽഫോൺസ് കുറിച്ചതിങ്ങനെ - 'തികച്ചും പരാമർത്ഥമായ വാക്കുകൾ. ക്ലിന്റ് ഈസ്റ്റ്‌വുഡിനേക്കാളും റോബർട്ട് ഡി നീറോയേക്കാളും അൽപാച്ചിനോയേക്കാളും കൂടുതൽ റേഞ്ച് അദ്ദേഹത്തിനുണ്ടെന്നാണ് എന്റെ വിശ്വാസം. എന്റെ അഭിപ്രായത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും അമൂല്യ രത്‌നങ്ങളിൽ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ശരിക്കും രാജമാണിക്യം.'
advertisement
Cannes 2022| ഇന്ത്യയിലേക്ക് വരൂ സിനിമ ചിത്രീകരിക്കാം; കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുകൻ
ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുഗന്‍. കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായ ഇന്ത്യ പവലിയനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശ ചലച്ചിത്ര പ്രവര്‍ത്തകരെ കേന്ദ്ര സഹമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത്.
ഇന്ത്യയില്‍ വിദേശ സിനിമകളുടെ ചിത്രീകരണത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിദേശ സിനിമാ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന സിനിമകളുടെ സഹ നിര്‍മ്മാണത്തിന് ഇന്ത്യാ ഗവണ്‍മെന്റ് പ്രോത്സാഹനം നല്‍കുന്നു. കഥ പറച്ചിലിന്റെ മഹത്തായ പാരമ്പര്യവും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ പിന്‍ബലവും ഉള്ളതിനാല്‍ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഇന്ത്യ മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപതില്‍ കൂടുതല്‍ ഭാഷകളില്‍ രാജ്യത്ത് ചലച്ചിത്ര നിര്‍മാണം നടക്കുന്നുണ്ട്. നൂറു കോടിയിലധികം സിനിമാ പ്രേക്ഷകരുള്ള വിപണി എന്ന നിലയില്‍ ഇന്ത്യക്കുള്ള പ്രാധാന്യവും ഡോ. എല്‍ മുരുകന്‍ എടുത്തുപറഞ്ഞു. സിനിമാ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പ്രോത്സാഹനമാണ് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്നത്. കാനില്‍ തങ്ങളെ അവതരിപ്പിക്കാനായി ഇത്തരത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ എത്തിയിട്ടുള്ളതും അദ്ദേഹം സൂചിപ്പിച്ചു.
