TRENDING:

70th National Film Awards: മമ്മൂട്ടിയുടെ സിനിമകൾ ദേശീയ അവാർഡിന് അയച്ചിട്ടില്ലെന്ന് ജൂറി അംഗം

Last Updated:

ദേശീയ സിനിമാ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയെ തഴഞ്ഞുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ജൂറി അംഗമായ എം ബി പത്മകുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവിൽ വരെ പ്രചരിച്ചിരുന്ന വാർത്തകൾ. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയെ തഴഞ്ഞുവെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണവുമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ജൂറി അംഗമായ എം ബി പത്മകുമാർ പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്നാണ് അദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തി.
advertisement

Also Read- മികച്ച സിനിമ 'ആട്ടം'; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും

'2022ൽ കേരളത്തിൽ നിന്നും തെന്നിന്ത്യയിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാണ്'- പത്മകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

advertisement

Also Read- ദൈവക്കോലമായി പകർന്നാട്ടം; കാന്താരയിലെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം; ഋഷഭ് ഷെട്ടി എന്ന അത്ഭുത പ്രതിഭ

മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്' തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോൾ കാന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി ഏറ്റവും മികച്ച നടനായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: jury member MB Padmakumar claims that Mammootty's production house, Mammootty Kampany, did not submit his critically acclaimed films, Rorschach and Nanpakal Nerathu Mayakkam, for consideration.

മലയാളം വാർത്തകൾ/ വാർത്ത/Film/
70th National Film Awards: മമ്മൂട്ടിയുടെ സിനിമകൾ ദേശീയ അവാർഡിന് അയച്ചിട്ടില്ലെന്ന് ജൂറി അംഗം
Open in App
Home
Video
Impact Shorts
Web Stories