70th National Film Awards: മികച്ച സിനിമ 'ആട്ടം'; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും
- Published by:Rajesh V
- news18-malayalam
Last Updated:
കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച മലയാള ചിത്രം സൗദി വെള്ളക്ക; തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ.
എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. മികച്ച നടിക്കുള്ള പുരസ്കാരം മാനസി പരേഖും നിത്യ മേനോനും പങ്കിട്ടു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രം. തിരക്കഥക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ് നേടിയിട്ടുണ്ട്. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
പുരസ്കാരങ്ങൾ:
നടൻ - ഋഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്)
സംവിധായകൻ - സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ - ഫോജ
ഫീച്ചർ ഫിലിം - ആട്ടം
advertisement
തിരക്കഥ - ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം - കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ 1
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുൽമോഹർ
സംഘട്ടനസംവിധാനം - അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രമ്പലം)
ഗാനരചന - നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ - പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
advertisement
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ - അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ - ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ-1)
ക്യാമറ - രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി - നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
advertisement
പ്രത്യേക ജൂറി പുരസ്കാരം - നടൻ - മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ - സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി
തെലുങ്ക് ചിത്രം - കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ-1
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെജിഎഫ് 2
ഹിന്ദി ചിത്രം - ഗുൽമോഹർ
മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
മികച്ച പുസ്തകം - അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 16, 2024 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
70th National Film Awards: മികച്ച സിനിമ 'ആട്ടം'; നടൻ ഋഷഭ് ഷെട്ടി; നടിമാർ നിത്യ മേനോനും മാനസി പരേഖും