"31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അന്ന് ആ സിനിമയുടെ ഭാഗമാവാന്‍ എനിക്കും ഒരു അവസരം ഉണ്ടായി. പ്രിയദര്‍ശന്‍, സിദ്ദിഖ്, ലാല്‍, ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആ സിനിമയില്‍ ഫാസില്‍ സാറിനൊപ്പം ഉണ്ടായിരുന്നു. കുറേ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ള അവസരം ഞങ്ങള്‍ക്ക് ഉണ്ടായി. മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി പിന്നീട് ആ ചിത്രം മാറുകയും ഒരു കള്‍ട്ട് ക്ലാസിക് എന്ന നിലയില്‍ പ്രേക്ഷകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന സിനിമയായി അത് ഇന്നും തുടരുകയാണ്. അതിന്‍റെയൊരു റീമാസ്റ്റേര്‍ഡ് വെര്‍ഷന്‍ നമ്മുടെ മുന്നിലേക്ക് എത്തുമ്പോള്‍ അത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. തൊട്ടുമുന്‍പ് എന്‍റെ ചിത്രം തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടതുപോലെ തന്നെ ഈ ചിത്രവും സ്വീകരിക്കപ്പെടട്ടെ, വലിയ വിജയമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു", സിബി മലയില്‍ പറഞ്ഞു.
advertisement
റീ- റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിതർ മറ്റ് അന്യഭാഷകളിൽ റീ മേക്ക് ചെയ്തിരുന്നു.