TRENDING:

നരിവേട്ടയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ മാനേജരെ പുറത്താക്കി; മർദിച്ചതായി പരാതി

Last Updated:

'മാർകോ'യ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന പരാതിയുമായി മാനേജര്‍. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. പരാതിയിൽ‌ നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ
advertisement

ഇതും വായിക്കുക: ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു; നിർമാണം ശ്രീ ഗോകുലം മൂവീസ്; തിരക്കഥ മിഥുൻ മാനുവൽ‌ തോമസ്

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. തിങ്കളാഴ്ച രാവിലെ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. 'മാർകോ'യ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിക്കുന്നു.

advertisement

ഇതും വായിക്കുക: ' ക്രൂരത മറക്കില്ല; രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല'; പഹല്‍​ഗാമിലെ ഭീകരാക്രമണത്തിൽ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ടെന്നും വിപിൻ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറ് വർഷമായി താൻ ഉണ്ണിയുടെ മാനേജരാണെന്നും വിപിൻ പറയുന്നു. 18 വർഷമായി താനൊരു സിനിമ പ്രവർത്തകനാണ്. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

advertisement

Summary: Marco actor Unni mukundan accused of dismissing manager for post in favour of tovino film narivetta and manhandling him.

മലയാളം വാർത്തകൾ/ വാർത്ത/Film/
നരിവേട്ടയ്ക്ക് അനുകൂല പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദൻ മാനേജരെ പുറത്താക്കി; മർദിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories