' ക്രൂരത മറക്കില്ല; രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല'; പഹല്ഗാമിലെ ഭീകരാക്രമണത്തിൽ ഉണ്ണി മുകുന്ദൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഈ രാജ്യം കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു
ജമ്മുകശ്മിരിലെ ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ ഉണ്ണി മുകുന്ദൻ. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. ഭയത്താൽ രാജ്യം ഒരിക്കലും നിശബ്ദമാക്കപ്പെടില്ലെന്നും ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
ഹൃദയം തകർന്നിരിക്കുകയാണ്. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയാണ്. ഇത് ഇരകൾക്ക് നേരെയുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേർക്കുള്ള ഒന്നാണെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അഗാധമായി അനുശോചിക്കുന്നു. ദുഃഖത്തിന്‍റെ ഈ വേളയില്‍ നിങ്ങളോടൊപ്പം ഞങ്ങള്‍ നിൽക്കുകയാമ്. ഈ ഹീനകൃത്യം നടത്തിയ ഭീരുക്കളോട്, നിങ്ങളുടെ ക്രൂരത മറക്കില്ല. നീതി നിങ്ങളെ തേടിയെത്തും. ഈ രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും. ആവശ്യമായത് ചെയ്യും പ്രധാനമന്ത്രിയിലും ആഭ്യന്തര മന്ത്രാലയത്തിലും വിശ്വാസമുണ്ട്. നീതി ഉണ്ടായേ തീരൂ. ജയ്‍ഹിന്ദ് എന്നാണ് ഉണ്ണിമുകുന്ദൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.
advertisement
ജമ്മുകശ്മീരിൽ ഭീകരാക്രമണം നടത്തിയ മുന്നു ഭീകരരെ തിരിച്ചറിഞ്ഞു. തീവ്രവാദ സംഘത്തിന്റെ ചിത്രങ്ങൾ രഹസ്യാന്വേഷണ വിഭാഗമാണ് പുറത്തുവിട്ടത്. ജമ്മുകശ്മീരിൽ വിനോദയാത്രയ്ക്കെത്തിയ 26 പേരെയാണ് ഭീകരർ മതം ചോദിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 23, 2025 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' ക്രൂരത മറക്കില്ല; രാജ്യം ഭയത്താല്‍ ഒരിക്കലും നിശബ്ദമാക്കപ്പെടില്ല'; പഹല്ഗാമിലെ ഭീകരാക്രമണത്തിൽ ഉണ്ണി മുകുന്ദൻ