കാരണം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘പ്രൊജക്‌റ്റ് കെ’ യിൽ വില്ലനായെത്തുന്ന കമൽ ഹാസൻ 25- 30 ദിവസത്തെ ചിത്രീകരണത്തിനായി 40 കോടി രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. ഇത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ ഒരാളാക്കി കമൽ ഹാസനെ മാറ്റിയിരിക്കുകയാണ്. അതേസമയം പ്രഭാസും ദീപിക പദുക്കോണിനും ഒപ്പം ചിത്രത്തിൽ വില്ലനായി കമൽഹാസൻ എത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഏറെ പ്രതീക്ഷയാണ് ഈ ചിത്രം ആരാധകർക്ക് നൽകുന്നത്. ഇതിൽ അമിതാഭ് ബച്ചൻ, ദിഷ പടാനി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ഏകദേശം 600 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 2024ൽ ചിത്രം റിലീസിന് എത്തും എന്നാണ് പ്രഖ്യാപനം.
advertisement
Also read-‘ഓപ്പൺഹൈമറിൽ അഭിനയിക്കാൻ ഭഗവത് ഗീത പ്രചോദനമായി’: നടൻ സിലിയൻ മർഫി
അതേസമയം നേരത്തെ ഷാരൂഖ് ഖാൻ അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ മറ്റൊരു തെന്നിന്ത്യൻ താരമായ വിജയ് സേതുപതിയും സ്ഥാനം പിടിച്ചിരുന്നു. ഈ ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തതിന് വിജയ് സേതുപതി 21 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ കമൽഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന് വേണ്ടി വാങ്ങിയത് 15 കോടി രൂപയായിരുന്നു.
ഇതുപോലെ ആദിപുരുഷിന് വേണ്ടി സെയ്ഫ് അലി ഖാൻ 10 കോടിയും ടൈഗർ 3 യ്ക്ക് 10 കോടി വാങ്ങിയ ഇമ്രാൻ ഹാഷ്മിയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സിനിമയിലെ മറ്റു വില്ലന്മാരാണ്. കൂടാതെ പുഷ്പ 2 വിലെ കഥാപാത്രത്തിനായി നടൻ ഫഹദ് ഫാസിൽ വാങ്ങിയത് 6 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജിനെ പോലുള്ള മറ്റു നടന്മാർ വില്ലൻ വേഷം ചെയ്യുന്നതിന് 1 മുതൽ 1.5 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
