'ഓപ്പൺഹൈമറിൽ അഭിനയിക്കാൻ ഭഗവത് ഗീത പ്രചോദനമായി': നടൻ സിലിയൻ മർഫി

Last Updated:

സിനിമാ നിരൂപക സുചാരിത ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഗവദ് ഗീത തനിക്ക് പ്രചോദമായ കാര്യം മര്‍ഫി വെളിപ്പെടുത്തിയത്

പ്രമുഖ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഭഗവത് ഗീത പ്രചോദനമായതായി നടന്‍ സിലിയന്‍ മര്‍ഫി. അമേരിക്കന്‍ ഊര്‍ജ്ജതന്ത്രഞ്ജനായ ജൂലിയസ് റോബര്‍ട്ട് ഓപ്പണ്‍ഹെയ്മറിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മര്‍ഫിയാണ്. അറ്റോമിക് ബോംബിന്റെ പിതാവ് എന്നാണ് ജൂലിയസ് റോബര്‍ട്ട് അറിയപ്പെടുന്നത്. ജൂലൈ 21-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
എന്നാൽ ഇപ്പോൾ മര്‍ഫിയുടെ വെളിപ്പെടുത്തല്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.സിനിമാ നിരൂപക സുചാരിത ത്യാഗിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭഗവദ് ഗീത തനിക്ക് പ്രചോദമായ കാര്യം മര്‍ഫി വെളിപ്പെടുത്തിയത്. ഓപ്പണ്‍ഹൈമറിന്റെ ഭഗവദ് ഗീതയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്ക് വേണ്ടിയിലുള്ള തയ്യാറെടുപ്പില്‍ ഞാനും ഭഗവദ് ഗീത വായിച്ചിരുന്നു. അത് വളരെ മനോഹരമായ ഒരു പുസ്തകമായിരുന്നു. വളരെയധികം പ്രചോദനം നൽകുന്നതാണ്. ഭഗവദ് ഗീത ഓപ്പൺ ഹൈമറിന് ഒരു ആശ്വാസമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. അത്തരമൊന്ന് അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഭഗവദ് ഗീത ജീവിതകാലം മുഴുവന്‍ ആ സമാധാനം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടാകണം, മർഫി പറഞ്ഞു. ഈ ഭാഗം ഉള്‍പ്പെടുന്ന വീഡിയോ സുചാരിത ത്യാഗി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഭഗവദ് ഗീതയില്‍ നിന്ന് എന്തെങ്കിലും പഠിക്കാനായോ എന്ന ചോദ്യത്തിന് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ അത് മനോഹരമാണെന്നും മര്‍ഫി പറഞ്ഞു.
advertisement
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആണവായുധങ്ങള്‍ നിര്‍മിച്ച ഗവേഷണ സംരംഭമായ മന്‍ഹാട്ടന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ ശാസ്ത്രഞ്ജനാണ് ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മര്‍ഫിയെക്കൂടാതെ മാറ്റ് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലോണ്ട്, ഫ്‌ളോറന്‍സ് പഗ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഓപ്പൺഹൈമറിൽ അഭിനയിക്കാൻ ഭഗവത് ഗീത പ്രചോദനമായി': നടൻ സിലിയൻ മർഫി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement