TRENDING:

മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു; നാടൻ പാട്ട് രംഗത്ത് തരംഗം തീർത്ത കലാകാരൻ

Last Updated:

ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാദമിയിൽ ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement

Also Read-  '9 വയസുകാരിയുടെ POCSO കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു'; പാലക്കാട് DySP മനോജ് കുമാറിന് സസ്പെന്‍ഷൻ

കലാഭവൻ മണിയെ നാടൻ പാട്ടുകളിലൂടെ മലയാളിക്ക് സുപരിചിതനാക്കിയ മാരുതി കാസറ്റിന്റെ അമരക്കാരനായിരുന്നു. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ നാടന്‍ പാട്ട് രംഗത്ത് തരംഗം സൃഷ്ടിച്ചിരുന്നു. ആനവായിൽ അമ്പഴങ്ങ, പൂളുമ്മ പൂളുമ്മ ചൊമപ്പുള്ള മാങ്ങ, തൂശിമ്മ കൂന്താരോ, തക്കാ കിലോ മുക്കാളി തുടങ്ങിയവയെല്ലാം മാരുതി കാസറ്റ് പുറത്തിറക്കിയ കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റുകളായിരുന്നു.

advertisement

Also Read- തിരുവനന്തപുരം കല്ലമ്പലത്ത് വാഹനാപകടം; അഞ്ച് മരണം

കെ കെ ടി എം ഗവ. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കബീര്‍ അലുമിനി അസോസിയേഷനിലും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളിലും സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെ കെ ടി എം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു; നാടൻ പാട്ട് രംഗത്ത് തരംഗം തീർത്ത കലാകാരൻ
Open in App
Home
Video
Impact Shorts
Web Stories