TRENDING:

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ജയിലര്‍ വിനായകനും ആറാട്ട് അണ്ണനും പിന്നെ ബാലയും; മഹേഷ് കുഞ്ഞുമോന്‍റെ വൈറല്‍ വീഡിയോ

Last Updated:

കൊല്ലം സുധിയുടെ ജീവന്‍നഷ്ടമായ അപകടത്തില്‍പ്പെട്ട് ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരിക്കേറ്റിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനുകരണകലയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ വിസ്മയിപ്പിച്ച മഹേഷ് കുഞ്ഞുമോന്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മിമിക്രി ലോകത്തേക്ക് തിരിച്ചെത്തി. നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ജീവന്‍നഷ്ടമായ അപകടത്തില്‍പ്പെട്ട് ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന് ഗുരുതരമായി പരിക്കേറ്റിരുന്നു.
advertisement

ശസ്ത്രക്രിയയ്ക്ക് ശേഷം നീണ്ട നീളുകളായി വിശ്രമത്തിലായിരുന്ന മഹേഷ് ഓണത്തോടനുബന്ധിച്ചാണ് തന്‍റെ പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അനുകരണ കലാരംഗത്തേക്ക് ഗംഭീര തിരിച്ചുവരവാണ് മഹേഷ് കുഞ്ഞുമോന്‍ നടത്തിയിരിക്കുന്നത്.

പുഞ്ചിരി വീണ്ടെടുടത്ത് മഹേഷ് കുഞ്ഞുമോന്‍; സൈജു കുറുപ്പിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മിമിക്രി താരം

ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയ രജനികാന്ത് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയിള്ള ഒരു വീഡിയോയാണ് ഇത്തവണ മഹേഷ്  പങ്കുവെച്ചിരിക്കുന്നത്. ജയിലറിലെ വില്ലന്‍ വേഷം അവതരിപ്പിച്ച വിനായകന്‍, ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന  സന്തോഷ് വര്‍ക്കി, നടന്‍ ബാല, തമിഴ് നടന്‍ വിടിവി ഗണേഷ് എന്നിവരെ അതിഗംഭീരമായി മഹേഷ് അനുകരിച്ചിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഇനിയും ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുമെന്നും മഹേഷ് ആരാധകരോട് പറഞ്ഞു. ‘ഈ കഴിവ് ഒരു അപകടതിനും കൊണ്ട് പോകാൻ കഴിയില്ല… കമോൻഡ്ര മഹേഷെ…, മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം തോന്നിയവരുണ്ടോ….മിമിക്രിയിൽ എതിരാളികൾ ഇല്ലാത്ത രാജാവേ.. നിങ്ങളില്ലാതെ എന്ത് ഓണം മലയാളികൾക്ക്…ഈ ഓണത്തിന് കിട്ടിയ ഓണ സമ്മാനം… മഹേഷിൻ്റെ തിരിച്ചുവരവ്… നിങ്ങള് അടിപൊളി ആണ്’ എന്നിങ്ങനെയുള്ള നിരവധി കമന്‍റുകളാണ് വിഡിയോക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ജയിലര്‍ വിനായകനും ആറാട്ട് അണ്ണനും പിന്നെ ബാലയും; മഹേഷ് കുഞ്ഞുമോന്‍റെ വൈറല്‍ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories