TRENDING:

'വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, മനുഷ്യനാകണം'; അടൂർ ഗോപാലകൃഷ്ണനെതിരെ മന്ത്രി ബിന്ദു

Last Updated:

സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രംഗത്തുവന്നു. 'വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം.'- മന്ത്രി ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.
അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി ആർ ബിന്ദു
അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി ആർ ബിന്ദു
advertisement

ഇതും വായിക്കുക: ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല; പറഞ്ഞത് ഓറിയന്റേഷൻ നൽകണമെന്ന്: അടൂർ ഗോപാലകൃഷ്ണൻ

സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോർപറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

ഇതും വായിക്കുക: സിനിമയെടുക്കാൻ വരുന്ന പട്ടികജാതിക്കാർക്ക് പരിശീലനം നൽകണം; അടൂർ ​ഗോപാലകൃഷ്ണൻ

കെ ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റിയിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം.

advertisement

അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിൽ നിന്നും സദസില്‍ നിന്നും ഉയര്‍ന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, മനുഷ്യനാകണം'; അടൂർ ഗോപാലകൃഷ്ണനെതിരെ മന്ത്രി ബിന്ദു
Open in App
Home
Video
Impact Shorts
Web Stories