ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല; പറഞ്ഞത് ഓറിയന്റേഷൻ നൽകണമെന്ന്: അടൂർ ഗോപാലകൃഷ്ണൻ

Last Updated:

ഒന്നരക്കോടി രൂപ കൊമേഴ്സ്യൽ സിനിമ നിർമിക്കാനാവശ്യമായ പണമാണ്. ഇത് 50 ലക്ഷം വച്ച് മൂന്നുപേർക്ക് കൊടുത്താൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കും. പോസിറ്റീവായാണ് 50ലക്ഷം വീതം നൽ‌കണമെന്ന് പറഞ്ഞത്‌

അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സർക്കാർ പണം മുടക്കുന്ന സിനിമകൾ എടുക്കുന്നവർക്ക് ബജറ്റിങ്ങിലും സിനിമ നിർമാണ പ്രക്രിയയിലും സാങ്കേതിക വിദ്യകളിലും കൃത്യമായ ഓറിയന്റേഷൻ നൽകണമെന്നാണ് താൻ വ്യക്തമാക്കിയതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ആർക്കും പണം കൊടുക്കുന്നതിന് എതിരല്ല. ഏതെങ്കിലും ജാതിയിൽപെട്ടവരോ സ്ത്രീകൾ ആയതുകൊണ്ടോ അല്ല തന്റെ അഭിപ്രായം. മുൻപരിചയമോ പരിശീലനമോ ഇല്ലാത്തവരാണ് ഇതുപ്രകാരം സിനിമയെടുക്കുന്നത്. ഫിലിം മേക്കിങ്ങിൽ‌ പരിശീലനം നൽ‌കുന്നതിലൂടെ അവരുടെ കഴിവുകൾ ഏറെ മെച്ചപ്പെടുത്താനാകും. സ്ക്രിപ്റ്റിന് അനുമതി കിട്ടിയതുകൊണ്ടുമാത്രം ആയില്ല. ബജറ്റ്, ക്യാമറ, ലൈറ്റിങ് തുടങ്ങിയ സാങ്കേതിക കാര്യങ്ങളിലും അറിവുനേടേണ്ടതല്ലേ എന്നും മലയാള മനോരമയോട് അദ്ദേഹം പ്രതികരിച്ചു.
ഒന്നരക്കോടി രൂപ കൊമേഴ്സ്യൽ സിനിമ നിർമിക്കാനാവശ്യമായ പണമാണ്. ഇത് 50 ലക്ഷം വച്ച് മൂന്നുപേർക്ക് കൊടുത്താൽ കൂടുതൽ പേർക്ക് പ്രയോജനം ലഭിക്കും. പോസിറ്റീവായാണ് 50ലക്ഷം വീതം നൽ‌കണമെന്ന് പറഞ്ഞത്. 'എന്റെ സിനിമകളുടെ ബജറ്റ് പോലും ഒരുകോടിക്ക് മുകളിൽ പോയിട്ടില്ല. 10-15 ലക്ഷംവച്ച് പുതിയ കുട്ടികൾ സിനിമയെടുക്കുന്നു. സെൽഫോണിലും സിനിമ വരുന്നു. ഈ സ്ഥിതിയിൽ ഒന്നരക്കോടി വലുതാണ്. ഇക്കാര്യം മുഖ്യമന്ത്രിയോടും സൂചിപ്പിച്ചിരുന്നു. പണം സിനിമയുടെ നന്മയ്ക്ക് വേണ്ടി നല്ല രീതിയിൽ ചെലവഴിക്കണം. 'ജാതിവെറിയൻ' എന്ന് എന്നെപ്പറ്റി കേൾക്കുന്നത് ആദ്യമായാണ്. ഞാൻ ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല. മനുഷ്യരെ മനുഷ്യരായി മാത്രമേ കാണുന്നുള്ളൂ'- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
advertisement
ഇതും വായിക്കുക: സിനിമയെടുക്കാൻ വരുന്ന പട്ടികജാതിക്കാർക്ക് പരിശീലനം നൽകണം; അടൂർ ​ഗോപാലകൃഷ്ണൻ
കഴിഞ്ഞ ദിവസം അടൂർ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.‌ സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ജാതിവാദിയോ സ്ത്രീവിരോധിയോ അല്ല; പറഞ്ഞത് ഓറിയന്റേഷൻ നൽകണമെന്ന്: അടൂർ ഗോപാലകൃഷ്ണൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement