TRENDING:

V S Achuthanandan|ജീവിതം സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ; ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

Last Updated:

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് മഞ്ജു വാര്യർ

advertisement
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കാബോബൻ, നിവിൻ പോളി, മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ വി എസിന് ആദരാഞ്ജലികൾ അർപ്പിച്ചു.
News18
News18
advertisement

'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.'- മോഹൻലാൽ കുറിച്ചു.

advertisement

'വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.'- മഞ്ജു വാര്യർ കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കാബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്,ബേസിൽ ജോസഫ് തുടങ്ങിയവർ വി.എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുശോചനം അറിയിച്ചത്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
V S Achuthanandan|ജീവിതം സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ; ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
Open in App
Home
Video
Impact Shorts
Web Stories