’53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് നിറഞ്ഞ കൈയടി. എന്‍റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും’ മോഹന്‍ലാല്‍ കുറിച്ചു. താരത്തിന്‍റെ അഭിനന്ദനങ്ങള്‍ക്ക് നന്ദിയറിയിച്ച് മമ്മൂട്ടിയും കമന്‍റ് ചെയ്തു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം എത്തുന്നത്. 41 വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്.
advertisement
Mammootty | രണ്ട് ദേശം, രണ്ട് ഭാഷ, രണ്ട് സംസ്കാരം ഒരേ ശരീരത്തില്‍ ആവാഹിച്ച മഹാപ്രതിഭ
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’ – എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.
ആരൊക്കെ വന്നിട്ടെന്താ, മമ്മൂട്ടിക്ക് 41 വർഷത്തിൽ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം ആദ്യമായി നേടി. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.