TRENDING:

HBD Mammootty| 'എന്നെ പ്രചോദിപ്പിച്ച ഒരാള്‍; കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ...'; ജന്മദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ

Last Updated:

''ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനിമകളുടെ പേരിൽ ഫാൻസുകാർ മത്സരിക്കുമ്പോഴും ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. സഹപ്രവർത്തകർ എന്നതിലുപരിയായി സഹോദര ബന്ധമാണ് ഇവരുടേത്. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്.
advertisement

Also Read- Happy birthday Mammootty | ന്യൂഡൽഹി മുതൽ ഭീഷ്മപർവം വരെ; കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് മോഹൻലാൽ ആശംസ നേർന്നത്. കൂടെ പിറന്നില്ലെങ്കിലും കർമം കൊണ്ട് മമ്മൂട്ടി തന്റെ സഹോദരനാണെന്നാണ് മോഹൻലാൽ പറയുന്നത്. നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Also Read- Happy birthday Mammootty | 12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്; 'ക്രിസ്റ്റഫർ' ഫസ്റ്റ് ലുക്ക്

advertisement

Also Read- Mohanlal Mammootty | ലാലിന്‍റെ പുതിയ വീട്ടില്‍ അതിഥിയായി ഇച്ചാക്കാ ; ചിത്രം പങ്കുവെച്ച് സൂപ്പര്‍ താരങ്ങള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ രക്തബന്ധത്തേക്കാള്‍ വലുതാണ് കര്‍മബന്ധം. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ കാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും ജ്യേഷ്ഠന്‍. എന്നെ പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ'- മോഹന്‍ലാല്‍ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Mammootty| 'എന്നെ പ്രചോദിപ്പിച്ച ഒരാള്‍; കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ...'; ജന്മദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ
Open in App
Home
Video
Impact Shorts
Web Stories