Happy birthday Mammootty | 12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്; 'ക്രിസ്റ്റഫർ' ഫസ്റ്റ് ലുക്ക്
- Published by:user_57
- news18-malayalam
Last Updated:
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുകയും ഉദയ്കൃഷ്ണ രചന നിർവഹിക്കുകയും ചെയ്യുന്നു
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി (Mammootty) തന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് വരാനിരിക്കുന്ന ചിത്രം ക്രിസ്റ്റഫറിന്റെ (Christopher movie) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്ന ത്രില്ലർ, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുകയും ഉദയ്കൃഷ്ണ രചന നിർവഹിക്കുകയും ചെയ്യുന്നു.
Also read: Happy birthday Mammootty | ന്യൂഡൽഹി മുതൽ ഭീഷ്മപർവം വരെ; കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രങ്ങൾ
ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതരിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവെച്ചത്. “ജാഗ്രതയുള്ള ഒരു പോലീസുകാരന്റെ ജീവചരിത്രം” എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
Presenting The First Look Poster of #Christopher. Written by #Udaykrishna , Directed by Unnikrishnan B & Produced by #RDIlluminations@unnikrishnanb @FilmChristopher @Truthglobalofcl #ChristopherFirstLook pic.twitter.com/juXMbjv4WD
— Mammootty (@mammukka) September 6, 2022
advertisement
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റഫർ'. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
ജൂലൈയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ അമല പോൾ, ഐശ്വര്യ ലക്ഷ്മി, ദിലേഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി നീണ്ട താരനിരയുണ്ട്. വിനയ് റായിയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം കൂടിയാണ് ഈ ചിത്രം, എറണാകുളം, പൂയക്കൂട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം. ജസ്റ്റിൻ വർഗീസാണ് ക്രിസ്റ്റഫറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
advertisement
Summary: First look poster of Mammootty, B.Unnikrishnan movie Christopher released. 'Presenting The First Look Poster of #Christopher. Written by #Udaykrishna , Directed by Unnikrishnan B & Produced by #RDIlluminations @unnikrishnanb @FilmChristopher @Truthglobalofcl #ChristopherFirstLook,' Mammootty tweeted
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2022 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy birthday Mammootty | 12 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട്; 'ക്രിസ്റ്റഫർ' ഫസ്റ്റ് ലുക്ക്








