ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് അവസാനമായി സംവിധാനം ചെയ്തത്. 2015ല്‍ മഞ്ജു വാര്യര്‍ നായികയായ എന്നും എപ്പോഴും എന്ന ചിത്രത്തിനായാണ് മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
Also Read - ഭ്രമയുഗത്തിലെ മുഖമില്ലാത്ത രൂപം; ആരാണ് നടി അമല്‍ഡ ലിസ് ?
മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അവിസ്മരണിയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെയും ആവേശത്തിലാക്കി. 1984ല്‍ മുതല്‍ ആരംഭിച്ച മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കോംബോയില്‍ അപ്പുണ്ണി, കളിയിൽ അൽപം കാര്യം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്കു സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും തുടങ്ങി നിരവധി സിനിമകള്‍ ഇതിനോടകം പിറന്നു.
advertisement
സൂപ്പര്‍താരത്തിന്‍റെ യാതൊരു വിധ ഭാരങ്ങളുമില്ലാത്ത സാധാരണക്കാരന്‍റെ വേഷപകര്‍ച്ചയായിരുന്നു സത്യന്‍ അന്തിക്കാട് സിനിമകളില്‍ മോഹന്‍ലാലിന്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനെ വീണ്ടും അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് തീര്‍ത്തും സന്തോഷകരമായ വാര്‍ത്ത തന്നെയാകും ഇത്.
