നടി ലാലി.പി.എം.ആദ്യ രംഗത്തിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. അമ്മയും മകനും തമ്മിലെ ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഓർമ്മക്കുറവും, വാർദ്ധക്യസഹജമായ അസുഖങ്ങളും (ഓ.സി.ഡി.) ഉൾപ്പടെയുള്ള ചില രോഗങ്ങളാൽ വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ്മകൻ ജയിംസ്. അമ്മച്ചിയെ രക്ഷിക്കുവാനെത്തുന്ന മകൻ പിന്നീട് മകൻ തന്നെ അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്കു പിന്നീടു കാര്യങ്ങൾ ചെന്നെത്തി. ഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ചിത്രമുയർത്തുന്ന കാതലായ വിഷയം.
advertisement
വിജയ് ബാബുവാണ് മകൻ ജയിംസിനെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവും ലാലിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. അനൂപ് മേനോൻ, നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളാകും. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഉണ്ടാവും. സംവിധായകൻ അതീക്ക് റഹ്മാൻ വാടിക്കൽ തന്നെയാണ് രചനയും.
ഗാനങ്ങൾ - ബാബുവാപ്പാട്, കെ.ജെ. മനോജ്; സംഗീതം - സന്തോഷ് കുമാർ,
ഛായാഗ്രണം - സുരേഷ് റെഡ് വൺ, എഡിറ്റിംഗ് - ജർഷാജ്; സ്പോട്ട് എഡിറ്റർ - ജയ്ഫാൽ, കലാസംവിധാനം - ലാലു തൃക്കുളം, കോസ്റ്റ്യും ഡിസൈൻ - റസാഖ് തിരൂർ, മേക്കപ്പ് - എയർപോർട്ട് ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രമേഷ് കുമാർ, യൂസഫലി, പ്രൊഡക്ഷൻ കൺട്രോളർ- ഷൗക്കത്ത് വണ്ടൂർ.
മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ് കെ. ആനന്ദ്, നൗഷാദ് ആലത്തൂർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് -പ്രശാന്ത് കൽപ്പറ്റ.
