TRENDING:

Jayan death anniversary | അനശ്വര നടൻ ജയന്റെ ഓർമ്മകൾക്ക് ഇന്ന് 41 വയസ്സ്

Last Updated:

41st death anniversary of actor Jayan falls today | 'കോളിളക്കം' സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് യുവാക്കൾക്കിടയിൽ ഹരമായി മാറിയ നടനാണ് ജയൻ (Jayan). മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണം ജയൻ കഴിഞ്ഞിട്ടേ മറ്റൊരാൾക്കുള്ളൂ. 1980 നവംബർ 16 മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഇന്നും അവശേഷിക്കുന്നു. കൃഷ്ണൻ നായർ അഥവാ ജയൻ ജീവിതത്തോട് വിട പറഞ്ഞ ദിവസമായിരുന്നു അത്. അദ്ദേഹം ഓർമ്മയായിട്ട് 41 വർഷങ്ങൾ തികയുന്ന ദിവസമാണിന്ന്. 'കോളിളക്കം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്.
നടൻ ജയൻ
നടൻ ജയൻ
advertisement

120-ലധികം സിനിമകൾ അഭിനയിച്ച പാരമ്പര്യമുള്ള ജയൻ പിന്നീട് നിത്യഹരിത നടനായി തുടർന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന കല്ലിയൂർ ശശി ജയന്റെ മരണത്തിൽ കലാശിച്ച അപകടത്തെ കുറിച്ച് മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഒരു ടേക്ക് കൂടി വേണമെന്ന് ജയൻ നിർബന്ധിച്ചരുന്നത്രെ. ഇത് അദ്ദേഹത്തിന്റെ അവസാനത്തേതായി മാറുകയും ചെയ്തു. ആദ്യത്തെ മൂന്ന് ഷോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ചലിക്കുന്ന മോട്ടോർബൈക്കിൽ നിന്ന് ഹെലികോപ്റ്ററിൽ തന്റെ കാൽ ചുറ്റിക്കയറാൻ ജയൻ ശ്രമിച്ചു. അങ്ങനെ കയറാനും വില്ലനെ പിടിക്കാനും ആ രംഗം തയ്യാറാക്കുകയായിരുന്നു ലക്‌ഷ്യം. അത്തരമൊരു അപകടകരമായ നീക്കത്തിൽ നിന്ന് ജയനെ പിന്തിരിപ്പിക്കാൻ ബാലൻ കെ. നായർ ശ്രമിച്ചെങ്കിലും ജയൻ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.

advertisement

എന്നിരുന്നാലും, ഇത് എല്ലാ ഭാരവും ഒരു വശത്തേക്ക് ചരിയാൻ കാരണമായി. ഹെലികോപ്റ്ററിന്റെ ബാലൻസ് നഷ്ടപ്പെടുകയും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള ഷോളവാരം എയർസ്ട്രിപ്പിൽ ഇടിക്കുകയും ചെയ്തു. പൈലറ്റും ബാലനും വശങ്ങളിൽ നിന്ന് തെറിച്ചുവീണപ്പോൾ, നിർഭാഗ്യവശാൽ ജയന് അതിനു കഴിഞ്ഞില്ല.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തന്റെ സിനിമാ ജീവിതത്തിൽ, അദ്ദേഹം പ്രാഥമികമായി ഒരു ആക്ഷൻ താരമായിരുന്നു. കൂടാതെ തന്റെ മാച്ചോ ഇമേജിനും അതുല്യമായ ശൈലിക്കും പ്രത്യേകിച്ചും ശ്രദ്ധേയനായിരുന്നു. അപകടകരമായ സ്വഭാവമുള്ള സ്റ്റണ്ടുകൾ സ്വന്തമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രശസ്തനായിരുന്നു. 1970-കളുടെ അവസാനത്തോടെ, അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ സൂപ്പർ സ്റ്റാർ, നായക നടൻ എന്ന നിലയിലെത്തി. കൂടാതെ മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന ബഹുമതിയും നേടി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സൂപ്പർ താരങ്ങളിൽ ഒരാളായാണ് ജയൻ അറിയപ്പെടുന്നത്.

advertisement

അദ്ദേഹത്തിന്റെ സൂപ്പർഹീറോ പ്രതിച്ഛായ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഒരു ജനപ്രിയ താരമാക്കി. അദ്ദേഹത്തിന്റെ സ്‌ക്രീൻ സ്വഭാവത്തെ അടിസ്ഥാനമാക്കി സ്റ്റേജിലും ടെലിവിഷൻ പ്രോഗ്രാമുകളിലും വ്യാപകമായി പലരും അനുകരിച്ചു പോരുകയും ചെയ്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: November 16, 2021 marks the 41st death anniversary of legendary actor Jayan. He died in a helicopter accident while shooting for the movie Kolilakkam

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Jayan death anniversary | അനശ്വര നടൻ ജയന്റെ ഓർമ്മകൾക്ക് ഇന്ന് 41 വയസ്സ്
Open in App
Home
Video
Impact Shorts
Web Stories