TRENDING:

3000 പെൺകുട്ടികളുടെ കോളേജിൽ അവൻ വരികയാണ്, പഠിക്കാനുമല്ല പഠിപ്പിക്കാനുമല്ല; പിന്നെ?

Last Updated:

A precursor to Unni Mukundan movie Chocolate Retold has come | ഇനി മുൻപത്തെ ചിത്രത്തിൽ ചോദിച്ചത് പോലെ പാൽ കച്ചവടമാകുമോ? പക്ഷെ അതിനൊന്നും തത്ക്കാലം മറുപടിയില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൃഥ്വിരാജ്, ജയസൂര്യ, സംവൃത, റോമ, രമ്യ നമ്പീശൻ തുടങ്ങിയവർ അഭിനയിച്ചു തകർത്ത ചിത്രമാണ് ചോക്ലേറ്റ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ ആയിരുന്നു അന്നത്തെ കഥാനായകന്റെ വരവെങ്കിൽ ഇത്തവണയും ആ വരവ് തെറ്റില്ല. വർഷങ്ങൾക്കിപ്പുറം ഈ ചിത്രത്തിന് ചോക്ലേറ്റ് റീറ്റോൾഡ് എന്ന പേരിൽ മറ്റൊരു ഭാഷ്യം ഒരുങ്ങുമ്പോൾ പക്ഷെ ആ യുവ കോമളന്റെ ഉദ്ദേശം പഠിക്കലുമല്ല, പഠിപ്പിക്കലുമല്ല. ഇനി മുൻപത്തെ ചിത്രത്തിൽ ചോദിച്ചത് പോലെ പാൽ കച്ചവടമാകുമോ? പക്ഷെ അതിനൊന്നും തത്ക്കാലം മറുപടിയില്ല. ഉണ്ണി മുകുന്ദനാണ് നായകൻ. ചിത്രത്തിന്റെ അണിയറക്കാർ ആദ്യമായി ഒന്നിച്ച് ഒരു ഫേസ്ബുക് ലൈവിൽ വന്നിരിക്കുകയാണ്. ഗോപി സുന്ദർ ആണ് ലൈവ് ഹോസ്റ്റ് ചെയ്തത്.
advertisement

ഗോപി സുന്ദറാണ് സംഗീതം. ആദ്യം ഇറങ്ങിയ ചോക്ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തിൽ ആവർത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിർമ്മാതാവിൽ നിന്നും വാങ്ങി ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി പുറത്തിറക്കാനാണ് പ്ലാൻ. സേതുവാണ് തിരക്കഥ. മൂവായിരം പെൺകുട്ടികൾക്കിടയിൽ ചെന്നുപെടുന്ന യുവാവെന്നാണ് അടിസ്ഥാന വിവരം. പരസ്യ ചിത്ര മേഖലയിൽ വൻ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിർമ്മാണം സന്തോഷ് പവിത്രം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
3000 പെൺകുട്ടികളുടെ കോളേജിൽ അവൻ വരികയാണ്, പഠിക്കാനുമല്ല പഠിപ്പിക്കാനുമല്ല; പിന്നെ?