കണ്ടു കൊതിതീരും മുൻപുള്ള ആ വേർപാടിന് തൊട്ടുപിന്നാലെ അഭിനയ തറവാട്ടിലെ കരണവന്മാരിൽ ഒരാളായ ഋഷി കപൂറിനേയും കാൻസർ തട്ടിയെടുത്തെന്ന വാർത്ത കേൾക്കേണ്ടി വന്നു.
Also read: Irrfan Khan | പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും
ജീവിതത്തിലെ ആകസ്മികത വെളിവാക്കുന്ന, ഇവർ ഒന്നിച്ചുള്ള ചിത്രം, വൈറലാവുന്നു. 2013 ൽ റിലീസായ ഡി-ഡേ എന്ന സിനിമയിലാണ് ഋഷിയും ഇർഫാനും ഒന്നിച്ചഭിനയിച്ച ആ രംഗമുള്ളത്. അന്ത്യയാത്രയിലും ഇർഫാനൊപ്പം കൂടിയ ഋഷിയോട് ചേർന്നിരുന്ന് കാറിൽ യാത്ര ചെയ്യുന്നാണ് ഫോട്ടോയാണിത്.
advertisement
പാകിസ്താനിലെ അധോലോക തലവന്റെ കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിച്ചത്. ആരുമറിയാതെ ഇവരെ നിരീക്ഷിക്കുന്ന വാലി ഖാൻ എന്ന റോളായിരുന്നു ഇർഫാന്റേത്. ഒടുവിൽ അധോലോക നായകനെ പിടികൂടി ഇന്ത്യയിൽ എത്തിക്കുന്ന ദൗത്യം ഖാൻ വിജയകരമായി പൂർത്തിയാക്കുന്നു. നിഖിൽ അദ്വാനി സംവിധാനം ചെയ്ത ചിത്രമാണിത്.
