TRENDING:

ഒരു അവയവത്തിന്റെ പേരിൽ സ്ത്രീകളെ അളക്കുന്ന സമൂഹത്തിനുള്ള മറുപടിയുമായി ബി 32" മുതൽ 44" വരെ

Last Updated:

കെ.എസ്.എഫ്.ഡിസിയുടെ നിർമാണ പിന്തുണയേടെ പുറത്തിറങ്ങിയ സ്ത്രീപക്ഷ ചിത്രം ബി 32" മുതൽ 44" വരെ പ്രദർശനമാരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉടലിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു അവയവത്തിന്റെ പേരിൽ സ്ത്രീ അനുഭവിക്കുന്ന വിഹ്വലതകളുടെ നേർക്കാഴ്ചയായി രണ്ടുമണിക്കൂറിൽ താഴെ ദൈർഖ്യമുള്ള കഥ പറയുകയാണ് സംവിധായിക ശ്രുതി ശരണ്യം. കെ.എസ്.എഫ്.ഡിസിയുടെ നിർമാണ പിന്തുണയേടെ പുറത്തിറങ്ങിയ സ്ത്രീപക്ഷ ചിത്രം ബി 32″ മുതൽ 44″ വരെ പ്രദർശനമാരംഭിച്ചു.
ബി 32" മുതൽ 44" വരെ
ബി 32" മുതൽ 44" വരെ
advertisement

‘സ്ത്രീ ശരീരത്തിലെ ഒരു പ്രത്യേക അവയവത്തെക്കുറിച്ചാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ആ ഒരു അവയവവുമായി ബന്ധപ്പെട്ട് ആറ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവർ കടന്നുപോകുന്ന അവസ്ഥകളും അതിനെയെല്ലാം മറികടക്കാനുള്ള ശ്രമങ്ങളും എല്ലാം ഇതിൽ കാണാം. ഇതുവരെ ആരും സംസാരിച്ചിട്ടില്ലാത്ത ഒരു വിഷയം അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്നു എന്നത് തന്നെയാണ് ബി 32″ മുതൽ 44″ വരെ എന്ന സിനിമയുടെ പ്രത്യേകത,’ ഒരു അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. തിരക്കഥ എഴുതിയതും സംവിധായിക തന്നെ.

advertisement

രമ്യ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, കൃഷ കുറുപ്പ്, അശ്വതി, റെയ്ന രാധാകൃഷ്ണൻ എന്നിവരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രവർത്തകരായി 30ഓളം സ്ത്രീകൾ ഭാഗമായി.

Also read: Hunt teaser | വേട്ടയാടലിന്റെ നിഴലാട്ടം; ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമായി ഷാജി കൈലാസ് – ഭാവന ചിത്രം ‘ഹണ്ട്’ ടീസർ

ദുന്ദു രഞ്ജീവ് (കലാ സംവിധാനം), ഫെമിന ജബ്ബാർ (കോസ്റ്റ്യൂം ഡിസൈനിങ്), മിട്ടാ എം.സി. (മേക്കപ്പ്), അർച്ചന വാസുദേവ് (കാസ്റ്റിംഗ്), അഞ്ജന ഗോപിനാഥ് (സ്റ്റിൽ ഫോട്ടോഗ്രഫി), രമ്യാ സർവ്വതാ ദാസ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സൗമ്യാ വിദ്യാധർ (സബ് ടൈറ്റിൽസ്) തുടങ്ങിയവർ സിനിമയുടെ ഭാഗമാണ്. ക്യാമറ: സുദീപ് എളമൺ, സംഗീത സംവിധാനം: സുദീപ് പാലനാട്.

advertisement

Summary: About the Malayalam movie B 32 muthal 44 vare which talks about body politics

മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു അവയവത്തിന്റെ പേരിൽ സ്ത്രീകളെ അളക്കുന്ന സമൂഹത്തിനുള്ള മറുപടിയുമായി ബി 32" മുതൽ 44" വരെ
Open in App
Home
Video
Impact Shorts
Web Stories