Hunt teaser | വേട്ടയാടലിന്റെ നിഴലാട്ടം; ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമായി ഷാജി കൈലാസ് - ഭാവന ചിത്രം 'ഹണ്ട്' ടീസർ

Last Updated:

ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ

ഹണ്ട്
ഹണ്ട്
ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ (Hunt movie) എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഹണ്ട്’. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ.
ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും എന്ന് അണിയറക്കാർ ഉറപ്പു നൽകുന്നു.
മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ചിത്രം പുറത്തുകൊണ്ടുവരുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – നിഖിൽ ആന്റണി, ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരി നാരായണൻ; സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ് – അജാസ് മുഹമ്മദ്; കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി. ശങ്കർ, കോസ്റ്റ്യും ഡിസൈൻ – ലിജി പ്രേമൻ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, ഓഫീസ് നിർവഹണം – ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺഡ്രോളർ – സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഹരി തിരുമല. ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. E4 എന്റർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Hunt teaser | വേട്ടയാടലിന്റെ നിഴലാട്ടം; ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമായി ഷാജി കൈലാസ് - ഭാവന ചിത്രം 'ഹണ്ട്' ടീസർ
Next Article
advertisement
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
'സുഹൃത്തുക്കളായി തുടരും'; നടൻ ഷിജുവും പ്രീതി പ്രേമും വിവാഹബന്ധം വേർപിരിഞ്ഞു
  • നടൻ ഷിജുവും ഭാര്യ പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായതായി ഷിജു സോഷ്യൽ മീഡിയയിൽ അറിയിച്ചു.

  • ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും പക്വതയോടെയും എടുത്ത തീരുമാനമാണിതെന്നും പറഞ്ഞു.

  • സ്വകാര്യത മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഷിജു സുഹൃത്തുക്കളോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.

View All
advertisement