TRENDING:

Ajai Vasudev | അജയ് വാസുദേവ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് പേരായി; ഒപ്പം നിഷാദ് കോയയും

Last Updated:

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിച്ച് മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘മുറിവ്’. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തലുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ. ഷമീർ ആണ്. ഒരു ജാതി മനുഷ്യൻ എന്ന ചിത്രത്തിന് ശേഷം കെ. ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മുറിവ്
മുറിവ്
advertisement

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണൻ, ഭഗത് വേണുഗോപാൽ, അൻവർ ലുവ,സൂര്യകല, ലിജി ജോയ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക.

Also read: Kasargold | ആസിഫ് അലി നായകനാവുന്ന ‘കാസർഗോൾഡ്’ സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു

advertisement

ഹരീഷ് എ.വി ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിൻ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ. ഷെമീർ, രാജകുമാരൻ എന്നിവരുടെ വരികൾക്ക് യൂനസിയോയാണ് സംഗീതം നൽകുന്നത്.

പ്രൊജക്ട് ഡിസൈനർ: പി. ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്., അസോസിയേറ്റ് ഡയറക്ടർ: ഷെഫിൻ സുൽഫിക്കർ, സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കോറിയോഗ്രഫർ: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻ ടോം, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, പി. ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമെന്റ്സ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Murivu is a Malayalam movie marking the very first role of director Ajai Vasudev in lead. Nishad Koya is donning another important character

മലയാളം വാർത്തകൾ/ വാർത്ത/Film/
Ajai Vasudev | അജയ് വാസുദേവ് പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് പേരായി; ഒപ്പം നിഷാദ് കോയയും
Open in App
Home
Video
Impact Shorts
Web Stories