Kasargold | ആസിഫ് അലി നായകനാവുന്ന 'കാസർഗോൾഡ്' സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു

Last Updated:

ചിത്രത്തിൽ സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവർ ആസിഫിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു

കാസർഗോൾഡ്
കാസർഗോൾഡ്
ആസിഫ് അലി (Asif Ali) ചിത്രമായ ‘കാസർഗോൾഡ്’ (Kasargold) സെപ്റ്റംബർ 15ന് തിയെറ്ററുകളിലെത്തുന്നു. യൂഡ്ലി ഫിലിംസ് നിർമ്മിച്ച് മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, വിനായകൻ, തുടങ്ങിയവർ ആസിഫിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒരു കളർഫുൾ യൂത്ത് എൻ്റർടെയ്നർ എന്നാണ് സിനിമയെ വിശേഷിപ്പിക്കുന്നത്.
സാരിഗമയുടെ സിനിമാ നിർമ്മാണ കമ്പനിയായ യൂഡ്ലിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘കാസർഗോൾഡ്’. “സാമൂഹിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്ത പടവെട്ടിനും, കാപ്പ എന്ന ആക്ഷൻ ത്രില്ലറിനും ശേഷം യൂഡ്ലി നിർമ്മിക്കുന്ന ചിത്രമാണ് കാസർഗോൾഡ്.”
“ടീസറിൽ സൂചിപ്പിച്ച പ്രകാരം വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തെ പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായ അനുഭവമാക്കി മാറാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ രസകരമായ കഥാ പാത്രങ്ങളും ട്വിസ്റ്റ്കളും നിറഞ്ഞ ഒരു ത്രില്ലർ ആകും “കാസർഗോൾഡ്”. സരിഗമ ഇന്ത്യയുടെ ഫിലിംസ് & ഇവെൻ്റ്സ് സീനിയർ വൈസ് പ്രസിഡൻ്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറഞ്ഞു.
advertisement
കാപ്പക്ക് ശേഷം യൂഡ്ലി ഫിലിംസ് ആസിഫിനോടൊപ്പം ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. “കോവിഡ് കാലത്തിന് ശേഷം മാറിയ പ്രേക്ഷക അഭിരുചിക്ക് അനുസൃതമായി തിയറ്റർ എക്സ്പീരിയൻസിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് ‘കാസർഗോൾഡ്’,” എന്ന് ആസിഫ് അലി പറഞ്ഞു.
ബി-ടെക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മൃദുൽ നായരും ആസിഫും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. “എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാകും എൻ്റെ നായകന്മാർ. അങ്ങനെ ചിന്തിക്കുമ്പോൾ, ഞങ്ങളുടെ ഇടയിലുള്ള സൗഹൃദത്തിൻ്റെ ഭാഗമായി സ്വാഭാവികമായും ആസിഫ് എൻ്റെ ആദ്യ ചോയിസായി മാറുന്നതാണ്. ആ ഒരു കെമിസ്ട്രി ഈ ചിത്രത്തിലും നല്ല രീതിയിൽ തന്നെ വർക്ക് ആയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” സംവിധായകൻ മൃദുൽ പറഞ്ഞു.
advertisement
മുഖരീ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂരജ് കുമാറാണ് ചിത്രത്തിൻ്റെ സഹ നിർമാണം. വിഷ്ണു വിജയുടെ അടിപൊളി ടൈറ്റിൽ ട്രാക്കിൻ്റെ അകമ്പടിയോടെ വന്ന കാസർഗോൾഡിൻ്റെ ടീസർ ഇതിനോടകം തന്നെ വൻ ഹിറ്റായി മാറി കഴിഞ്ഞു. സിദ്ധിഖ്, മാളവിക ശ്രീനാഥ്, സമ്പത്ത് റാം, ദീപക്, ധ്രുവൻ, അഭിരാം രാധാകൃഷ്ണൻ, സാഗർ സൂര്യ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
മൃദുൽ, സജിമോൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി ഉൾപ്പടെ അഞ്ചോളം പ്രഗത്ഭ ഫൈറ്റ് മാസ്റ്റേഴേസ് ചിത്രത്തിൻ്റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നു. ഗാനരചന- മുഹ്സിൻ പരാരി.
advertisement
Summary: Kasargold, a Malayalam movie starring Asif Ali, is releasing in September 2023
മലയാളം വാർത്തകൾ/ വാർത്ത/Film/
Kasargold | ആസിഫ് അലി നായകനാവുന്ന 'കാസർഗോൾഡ്' സെപ്റ്റംബർ റിലീസ്; തിയതി പ്രഖ്യാപിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement