ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ തോക്കും പിടിച്ച് നിൽക്കുന്ന അജിത് കുമാറിന്റെ ചിത്രം കാണാമായിരുന്നു. അതോടൊപ്പം ‘പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാഗ്‌ലൈനും. പോസ്റ്ററിന് ആരാധകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്.
Also read: ‘റെസ്‌ലർമാർക്ക് വേണ്ടി സംസാരിച്ചു; മീ ടൂവിൽ നിശബ്ദൻ’: കമൽ ഹാസനെതിരെ ചിന്മയി ശ്രീപദ
നിലവിൽ നേപ്പാളിൽ നിന്ന് ഭൂട്ടാനിലേക്കുള്ള ബൈക്ക് യാത്രയിലാണ് അജിത് കുമാർ. അജിത്ത് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ വിടാമുയാർച്ചിയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് ഷെഡ്യൂളിനായി അദ്ദേഹം ജൂൺ മുതൽ 40 ദിവസം നീക്കിവച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
advertisement
ഒരു ആക്ഷൻ ത്രില്ലർ എന്ന് പറയപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസാണ്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം നീരവ് ഷായും നിർവ്വഹിക്കും. ചിത്രത്തിൽ അജിത്ത് കിടിലൻ ലുക്കിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇപ്പോഴും പുറത്തുവരുന്നില്ലെങ്കിലും, പ്രതിഭാധനരായ അഭിനേതാക്കളുടെ ഒരു കൂട്ടം താരത്തിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Ajith Kumar – Magizh Thirumeni movie Vidaa Muyarchi to roll from June 2023. The project was announced on his birthday