'റെസ്‌ലർമാർക്ക് വേണ്ടി സംസാരിച്ചു; മീ ടൂവിൽ നിശബ്ദൻ': കമൽ ഹാസനതിരെ ചിന്മയി ശ്രീപദ

Last Updated:

കമൽഹാസനെതിരെ വിമർശനവുമായി ചിന്മയി ശ്രീപദ രംഗത്ത്

ചിന്മയി ശ്രീപദ, കമൽ ഹാസൻ
ചിന്മയി ശ്രീപദ, കമൽ ഹാസൻ
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദ (Chinmayi Sreepada), ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ചതിന് കമൽഹാസനെതിരെ വിമർശനവുമായി രംഗത്ത്. “മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കും,” ചിന്മയി ട്വിറ്ററിൽ കുറിച്ചു.
റെസ്‌ലർമാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള കമൽഹാസന്റെ ട്വീറ്റിന് മറുപടിയായി ചിന്മയി ഇങ്ങനെ കുറിച്ചു: “തമിഴ്‌നാട്ടിലെ ഒരു ഗായികയെ ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയത് കാരണം 5 വർഷത്തേക്ക് വിലക്കി. കവിക്ക് ബഹുമാനം ഉള്ളതിനാൽ അതിനെക്കുറിച്ച് ആർക്കും ഒരു വിഷയവുമില്ല. സ്ത്രീസുരക്ഷയ്ക്കുവേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നു. ഇപ്പോൾ എന്റെ ടൈംലൈൻ അധിക്ഷേപവും ആക്രോശവും ബഹളവും കൊണ്ട് പൊട്ടിത്തെറിക്കുന്നതിനും മുൻപേ ഞാൻ പോകട്ടെ,” ചിന്മയി ട്വീറ്റ് ചെയ്‌തു.
advertisement
advertisement
തന്റെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ, ട്വിറ്ററിൽ കമൽഹാസന്റെ ആരാധകരിൽ നിന്ന് ചിന്മയിക്ക് നേരെ കനത്ത പ്രതിഷേധം ഉടലെടുത്തു കഴിഞ്ഞു. കമൽഹാസനെ കടന്നാക്രമിച്ചതിനെ ചോദ്യം ചെയ്യുന്ന ചില ട്വീറ്റുകൾക്ക് അവർ മറുപടി നൽകി.
advertisement
#MeToo ആരോപണ സമയത്ത് പീഡകന്റെ പേര് പറഞ്ഞതിന് സിനിമയിൽ ഔപചാരികമായ തൊഴിൽ വിലക്ക് നേരിടുന്നതായും ചിന്മയി ശ്രീപദ പരാമർശിച്ചു.
Summary: Chinmayi Sreepada slams Kamal Haasan for staying quiet on Me Too, while he extended support to the ongoing protest of wrestlers. Chinmayi added that she faces work ban ever since blowing the whistle
മലയാളം വാർത്തകൾ/ വാർത്ത/Film/
'റെസ്‌ലർമാർക്ക് വേണ്ടി സംസാരിച്ചു; മീ ടൂവിൽ നിശബ്ദൻ': കമൽ ഹാസനതിരെ ചിന്മയി ശ്രീപദ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement