പുതിയ ചിത്രം 'ലക്ഷ്മി ബോംബ്' ഓൺലൈൻ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്സ്റ്റാറിൽ റിലീസ് ചെയ്യാൻ അക്ഷയ് കുമാർ തയാറെടുക്കുന്നു എന്ന് മിഡ്-ഡേ റിപ്പോർട്ടിൽ പറയുന്നു. മെയ് 22ന് റിലീസ് ചെയ്യാൻ വച്ചിരുന്ന സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കാൻ ഡിസ്‌നി+ഹോട്സ്റ്റാർ മുന്നോട്ടു വന്നെന്ന് റിപ്പോർട്ട്.
Also read: തീയറ്ററിലെത്താത്ത സിനിമ ഓൺലൈൻ റിലീസിന്; ലാഭം നാലര കോടി രൂപ
"ഈ ഓഫർ അക്ഷയ്, സംവിധായകൻ രാഘവ ലോറൻസ്, നിർമ്മാതാക്കൾ എന്നിവരുടെ പരിഗണനയിലാണ്. എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, മിക്സിംഗ്, വിഎഫ്എക്സ് എന്നിവയുൾപ്പെടെ ധാരാളം പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ സിനിമയിൽ ബാക്കിയുണ്ട്. ടീം വീട്ടിൽ നിന്ന് ജോലിയെടുക്കുന്നതിനാൽ, ഈ പ്രക്രിയ പതിവിലും കൂടുതൽ സമയമെടുക്കുന്നു. എന്നിരുന്നാലും ജൂൺ മാസത്തോടെ ചിത്രം തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ. നിലവിൽ, മെയ് 3 വരെ ലോക്ക്ഡൗൺ ആണെങ്കിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് തിയേറ്ററുകൾ അടച്ചിരിക്കുന്നത് തുടരാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നേരിട്ട് വെബ്-ടു റിലീസ് നടത്തുന്നത് പരിഗണിച്ചേക്കാം.”
advertisement
Also read: വെബ് സീരിസിൽ ഒരു കൈ നോക്കാൻ ഐശ്വര്യയും; നെറ്റ്ഫ്ലിക്സിലൂടെ അരങ്ങേറ്റം
"നിക്ഷേപിച്ച കക്ഷികൾക്കൊന്നും നഷ്ടം വരുത്തുന്നില്ലെന്നും സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ അക്ഷയ് ആഗ്രഹിക്കുന്നു. ഡിസ്നി+ഹോട്ട്സ്റ്റാർ ലോകമെമ്പാടും സിനിമ എത്തിച്ചേരുമെന്ന് ഉറപ്പാക്കുമ്പോൾ, ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിൽ സിനിമ എത്തുന്ന കാര്യത്തിൽ ആശങ്കയുണ്ട്," സിനിമയോടടുത്ത വൃത്തങ്ങൾ പറയുന്നു.
ഒരു ട്രാന്സ്ജെന്ഡററിന്റെ ആത്മാവ് പ്രവേശിക്കുന്ന ആളിന്റെ വേഷമാണ് ഈ ചിത്രത്തിൽ അക്ഷയ് കൈകാര്യം ചെയ്യുന്നത്. സാരിയണിഞ്ഞ അക്ഷയ്‌യുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.