ഗുരുപൂര്‍ണ്ണിമയുടെ അവസരത്തില്‍ ഈ ഹിറ്റ് ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് ഈ ജോഡി വാക്കുതരുന്നത്.
അല വൈകുണ്ഡപുരമുലോയിലെ സാമജവരഗമനാ, ബുട്ട ബൊമ്മാ, രാമുലോ രാമുലാ തുടങ്ങിയ ഗാനങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആ ചിത്രമൊരുക്കിയ സൂപ്പര്‍ഹിറ്റ് ജോഡി ഇന്ത്യന്‍ സിനിമ മുന്‍പു കണ്ടിട്ടില്ലാത്ത വിധമുള്ള ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്.
advertisement
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ. ത്രിവിക്രമിന്റെ ആഖ്യാനശൈലി ഈ ജോഡിയുടെതായി പുറത്തുവന്ന ഓരോ ചിത്രത്തിനും ഗുണം ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളിലെ ‘രവീന്ദ്ര നാരായണ്‍’, ‘വിരാജ് ആനന്ദ്’, ‘ബണ്ടു’ തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്‍ജുന്‍ അവിസ്മരണീയമാക്കിയിട്ടുമുണ്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളില്‍ എന്നെന്നും സ്ഥാനം നേടിയ വേഷങ്ങളാണ് ഇവയെല്ലാം.
ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷന്‍സ് ഈ ചിത്രത്തിലൂടെ ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ്. അവര്‍ നിര്‍മ്മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു അര്‍ജുന്‍ – ത്രിവിക്രം ജോഡിയില്‍ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലില്‍ നിര്‍മ്മിച്ചത് ഇവരായിരുന്നു. ഇപ്പോള്‍ അന്തര്‍ദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്.
ഹാരിക & ഹാസിനി ക്രിയേഷന്‍സിനൊപ്പം പ്രമുഖ നിർമാണ കമ്പനിയായ ഗീത ആര്‍ട്ട്‌സും അലാ വൈകുണ്ഡപുരമുലോയിലെ പോലെ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
Summary: Allu Arjun and film director Trivikram join hands for the fourth time for the new movie after July, S/O Satyamurthy and Ala Vaikunthapurramuloo. The fourth outing was announced on the sidelines of Guru Purnima day. More details awaited