കന്യാസ്ത്രീയുടെ പ്രണയം പ്രമേയമാക്കിയ നേർച്ചപ്പെട്ടിയുടെ പോസ്റ്ററുകൾക്ക് നേരെ അതിക്രമം; പോലീസിൽ പരാതിനൽകി അണിയറപ്രവർത്തകർ

Last Updated:

ഇതിനു മുൻപ് ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ എത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു

നേർച്ചപ്പെട്ടി
നേർച്ചപ്പെട്ടി
കന്യാസ്ത്രീയുടെ പ്രണയം പ്രമേയമാക്കിയ മലയാള ചിത്രം ‘നേർച്ചപ്പെട്ടിയുടെ’ പോസ്റ്റർ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ബാബുജോൺ കൊക്കാവയൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കീറുകയും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കന്യാസ്ത്രീയുടെ പ്രണയം പ്രമേയമാക്കിയ മലയാള ചിത്രം ‘നേർച്ചപ്പെട്ടിയുടെ’ പോസ്റ്റർ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ബാബുജോൺ കൊക്കാവയൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കീറുകയും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. എന്തിനാണ് ഇവർ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
മലയാള സിനിമയിൽ ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് നേർച്ചപ്പെട്ടി എന്ന സിനിമ മുന്നോട്ടുവെക്കുന്ന ആശയം. സിനിമയുടെ പേര് കേട്ടിട്ടാണോ ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നതെന്ന സംശയമുണ്ട് എന്ന് സംവിധായകൻ പറഞ്ഞു.  കണ്ണൂർ, ഇരിട്ടി മേഖലയിലുള്ള ബോർഡുകളാണ് തകർക്കപ്പെട്ടത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ എത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പോലീസ് സ്റ്റേഷനിൽ  പരാതി പെടുകയും അവിടെ വെച്ചുണ്ടാക്കിയ ഒത്തു തീർപ്പു പ്രകാരം നഷ്ടപരിഹാരം കൊടുത്തു കേസ് തീർത്തിരുന്നു. എന്നാൽ  ഇപ്പോൾ വീണ്ടും പ്രചാരണ ബോർഡുകൾ തകർക്കപ്പെട്ടിരിക്കുന്നു.
advertisement
മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇതേസമയം, ചിത്രത്തിനെതിരെ ചില വിമർശനങ്ങൾ വന്നത് വിവാദമായിരുന്നു. ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നേർച്ചപ്പെട്ടിയെന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാബു ജോണാണ്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായ ചിത്രം കുടിയേറ്റ ക്രിസ്ത്യൻ മേഖലയുടെ പശ്ചാത്തലത്തിൽ ഒരു കന്യാസ്ത്രീയെ നായികയാക്കി ഒരുക്കിയതാണ്.
advertisement
ഇതിനോടകം തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറാ നിഹാർ ആണ് നായിക. റോയൽ എൻഫീൽഡിന്റയും അദാനി ഗ്രൂപ്പിന്റെയുമൊക്കെ നാഷണൽ ലെവലിലുള്ള പരസ്യ ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് പോപ്പുലറായ , ഫാഷൻ ഷോ രംഗത്ത് പെട്ടന്ന് ഉയർന്നുവന്ന അതുൽ സുരേഷാണ് നായകൻ.
ഇവരെക്കൂടാതെ ഉദയകുമാർ , ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ, വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ്മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ, പ്രസീത അരൂർ, രേഖാ സജിത്, വീണ, അഹല്യ, അശ്വനി രാജീവൻ, അനഘ മുകുന്ദൻ, ജെയിൻ, പ്രബുദ്ധ സനീഷ്, ശ്രീകലാ. രതി ഇരിട്ടി എന്നിവരും വേഷമിടുന്നു.
advertisement
ബാബു ജോണിന്റെ കഥയക്ക് സുനിൽ പുല്ലോട്, ഷാനി നിലാമറ്റം എന്നിവർ തിരക്കഥയൊരുക്കി.  ക്യാമറ : റഫീഖ് റഷീദ്, കലാസംവിധാനം: ബാലകൃഷ്ണൻ കൈതപ്രം, മേക്കപ്പ്: ജയൻ ഏരുവേശി, എഡിറ്റർ- സിന്റോ ഡേവിഡ്, സംഗീതം: ജോജി തോമസ്, അസോസിയേറ്റ് ഡയറക്ടർ: മനോജ് നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ: ഉദയകുമാർ, സ്റ്റിൽ: വിദ്യൻ കനകത്തിടം, പി.ആർ.ഒ.- സുനിത സുനിൽ, യൂണിറ്റ്- ശ്യാമാസ് മീഡിയ. സ്കൈ ഗേറ്റ് മൂവീസും ഉജ്വയിനി പ്രൊഡഷൻസും ചേർന്നു നിർമ്മിക്കുന്ന ‘നേർച്ചപ്പെട്ടി’ പ്രദർശനത്തിന് തയ്യാറാവുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
കന്യാസ്ത്രീയുടെ പ്രണയം പ്രമേയമാക്കിയ നേർച്ചപ്പെട്ടിയുടെ പോസ്റ്ററുകൾക്ക് നേരെ അതിക്രമം; പോലീസിൽ പരാതിനൽകി അണിയറപ്രവർത്തകർ
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement